ADVERTISEMENT

ഗോൾഡ് കോസ്റ്റ്∙ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ (ജിസിഎംഎ) ഈ മാസം 6 ന് ഈസ്റ്റർ-വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഓർമോ ഹൈവെ ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ജിസിഎംഎ പ്രസിഡന്‍റ്  സി പി സാജു അധ്യക്ഷത വഹിച്ചു. സമ്മേളനം പ്രശസ്ത നടനും പ്രചോദനാത്മക പ്രഭാഷകനുമായ ജോയ് കെ മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. ജെറി വള്ളോംകുന്നേൽ എംസിബിഎസ് ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ്  നെദ് വിഷു സന്ദേശവും നൽകി. ജിസിഎംഎ സെക്രട്ടറി  ആന്‍റണി ഫിലിപ്പ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്‍റ്  മനോജ് തോമസ് നന്ദി രേഖപ്പെടുത്തി. ഇന്‍റർനാഷനൽ വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അവതരിപ്പിച്ച ഗംഭീരമായ സംഗീത-നൃത്ത പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 

gold-coast-association-organized-easter-vishu-celebration2

ജിസിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ,  സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.ഈസ്റ്റർ-വിഷു ആഘോഷങ്ങളോടനുബന്ധിച്ച് തനത് കേരളീയ രുചിക്കൂട്ടുകൾ ഉൾക്കൊള്ളുന്ന സ്നേഹവിരുന്നും നടന്നു.

English Summary:

Gold Coast Association Organized Easter - Vishu celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com