ADVERTISEMENT

മെൽബണ്‍ ∙  വിക്ടോറിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ(MAV) അൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾക്ക് മെൽബണിലെ റോവില്ലിൽ തുടക്കം കുറിച്ചു.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ പുതിയ ഭരണസമിതിയും ചടങ്ങിൽ ചുമതലയേറ്റു. ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുഖ്യതിഥിയായ ഹോൾട്ട് പാർലമെൻറ് അംഗം കസാൻഡ്ര ഫെർണാഡോ ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ മാതൃഭാഷയുമായും, സംസ്കാരവുമായും ബന്ധിപ്പിച്ച് നിറുത്തുന്നതിൽ സാംസ്കാരിക സംഘടനകൾക്കുള്ള പങ്ക് കുടിയേറി എത്തിയ  തനിക്കറിയാമെന്ന് കസാൻഡ്ര ഫെർണാഡോ MP ചൂണ്ടിക്കാട്ടി.ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഇൻ വിക്ടോറിയ മുൻ പ്രസിഡന്റ്‌ വാസൻ ശ്രീനിവാസൻ വിശിഷ്ടതിഥി ആയിരുന്നു.

malayali-association-of-victoria-at-golden-jubilee-australia1

ചടങ്ങിൽ  പ്രസിഡന്റ്‌ മദനൻ ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.വിക്ടോറിയയിലെ മലയാളി അസോസിയേഷനുകൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ശ്രേദ്ധേയ മായ നേട്ടങ്ങൾ കൈവരിക്കാൻ പറ്റുകയുള്ളു വെന്ന് മദനൻ ചെല്ലപ്പൻ  അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുൻ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ സ്വാഗതവും പിആർഒ ബിജു സ്‌കറിയ നന്ദിയും പറഞ്ഞു.വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച ക്യാപ്റ്റൻ ഡോ. സ്മൃതി മുരളി കൃഷ്ണ,വിദ്യ വിനു, വേദിക, സേതുനാഥ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഐറിൻ സാറ, ഷമ്റിൻ എന്നിവരുടെ അവതരണവും വൈവിദ്ധ്യമാർന്ന കലാപരിപാടികളും  ചടങ്ങിന്റെ മാറ്റുകൂട്ടി. വിക്ടോറിയയിലെ വിവിധ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. 1976ലാണ് മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ(MAV) മെൽബണിൽ സ്ഥാപിതമായത്. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് MAV ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി അലൻ അബ്രഹാം പറഞ്ഞു .ഇരുപതംഗ കമ്മിറ്റിയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

malayali-association-of-victoria-at-golden-jubilee-australia3

2024-26 വർഷത്തെ കമ്മറ്റി അംഗങ്ങൾ: പ്രസിഡൻറ്- മദനൻ ചെല്ലപ്പൻ, ജനറൽ സെക്രട്ടറി- അലൻ എബ്രഹാം കാക്കത്തോട്ടത്തിൽ, ട്രഷറർ- ഹരിഹരൻ വിശ്വനാഥൻ, വൈസ്പ്രസിഡൻറ്- ഷോബി തോമസ്,ലിൻറോ ദേവസി മാളിയേക്കൽ, ജോയിൻറ് സെക്രട്ടറി - ഡാനി ഷാജി, സലീൽ സോമൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ- ജോസ് പ്ലാക്കൽ, അരുൺ സത്യൻ, അതുൽ വിഷ്ണുപ്രതാപ്, അശ്വതി ഉണ്ണികൃഷ്ണൻ, ജിബു ഫിലിപ്പ്, ലിക്കു ജോസഫ്, ബിജു സ്കറിയ, അശ്വിൻ ആനന്ദ് പുതുറാത്ത്, സുബാഷ് കുമാർ കേശവൻ, അരുൺ രാജൻ, ഹരിത പുന്നുള്ളി, വിശ്വംഭരൻ രാജേഷ് നായർ, നിയ ബെൻ.

English Summary:

Malayali Association of Victoria at Golden Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com