ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയിലെ മാർക്കറ്റിങ്, പരസ്യ മേഖലയിൽ ട്രേഡ് അസോസിയേഷനുകൾക്കും സന്നദ്ധസംഘടനകൾക്കും സേവനം നൽകിയിരുന്ന മാക്കോം മാനേജ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ സിഇഒ മാത്യു ജേക്കബ് (73) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന് ട്രിനിറ്റി മെതഡിസ്റ്റ് പള്ളിയിൽ ശുശ്രൂഷയ്ക്കുശേഷം മലേഷ്യ പെറ്റലിങ് ജയ, ഗുയി യുവാൻ ക്രിമറ്റോറിയത്തിൽ.

പത്തനംതിട്ട കോണ്ടൂർ കുടുംബാംഗമാണ്. ഏഷ്യൻ ഫെഡറേഷൻ ഓഫ് അഡ്വർടൈസിങ് അസോസിയേഷൻ (എഎഫ്എഎ) ബോർഡ് അംഗം ആണ്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസുമായും പരസ്യരംഗത്തെ ഒട്ടേറെ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്ന ദേവദാസൻ. മകൾ: പ്രീത. മരുമകൻ: ഒട്ടാവിയോ (ഇരുവരും ഇറ്റലി). 

English Summary:

Mathew Jacob Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com