ADVERTISEMENT

മെൽബൺ ∙ ഡാൻഡിനോങ് ആർട്‌സ് ക്ലബിന്റെ (DAC) ആഭിമുഖ്യത്തിൽ നവംബർ 9 ശനിയാഴ്ച ഫാമിലി ഫൺ ഡേ "കാർണിവൽ 2024" ആഘോഷിക്കും. രാവിലെ 9 മുതൽ രാത്രി 10 വരെ നീളുന്ന കലാകായിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഡാണ്ടിനോങ് സെന്റ്. ജോൺസ് കോളജിലാണ് പരിപാടികൾക്ക് വേദിയൊരുങ്ങുന്നത്.

വിവിധ കായിക  മത്സരങ്ങളും, കലാപരിപാടികളും, കുട്ടികൾക്കായിട്ടുള്ള പരിപാടികളും, സ്വാദിഷ്ഠവും ആകർഷകവുമായിട്ടുള്ള ഫുഡ് സ്റ്റാളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ കേരള മണ്ണിന്റെ ഗന്ധമുണർത്തുന്ന ആവേശം നിറഞ്ഞ വടംവലി മത്സരമാണ് മറ്റൊരു ആകർഷണം.

ഓസ്ട്രേലിയയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വടംവലി ടീമുകൾ ഈ മത്സരത്തിൽ മാറ്റുരക്കും. മെൽബണിലെ തന്നെ ഏറ്റവും വലിയ വോളിബോൾ ടൂർണമെന്റും അന്ന് നടക്കും. പരിപാടികളുടെ മാറ്റു കൂട്ടുവാനായി "തെക്കൻ റവല്യൂഷൻസ്" അവതരിപ്പിക്കുന്ന ഗാനസന്ധ്യയും, മെൽബണിലെ പ്രമുഖ ഡാൻസ് ടീമുകൾ അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികളും ഈ ഡിഎസി കാർണിവലിന്റ ഭാഗമാകും.

പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയുടെ മെയിൻ സ്പോൺസർ വി കെയർ ഡെന്റൽ സർവീസ് ആണ്. ഡിഎസി കാർണിവലിൽ ഭാഗമാകുവാൻ എല്ലാ കലാസ്നേഹികളെയും, കായികപ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ  വിവരങ്ങൾക്ക്: വിനോദ് - 0425007704, ബിന്നി - 0415671426, ജെയ്‌സൺ - 0435844721 ,ജിതേഷ് -0481 351 155 എന്നിവരെ ബന്ധപ്പെടണം.
(വാർത്ത: ബിനു ചെറിയാൻ)

English Summary:

Dandenong Arts Club Carnival 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com