ADVERTISEMENT

ഫിലഡെല്‍ഫിയ∙ ബിഹാറിലെ ആദിവാസ മേഖലകളില്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പത്മശ്രീ ലഭിച്ച മലയാളി സിസ്റ്റർ സുധ വര്‍ഗീസിനെ ഫിലഡല്‍ഫിയയിലെ മലയാളി സമൂഹം ആദരിച്ചു. ദളിത് ആദിവാസി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കി പുരോഗമനം സാധ്യമാകത്തക്കവിധമുള്ള പ്രവര്‍ത്തനങ്ങളിലാണ് സിസ്റ്റര്‍ സുധ വര്‍ഗീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ക്രിസ്തു പകര്‍ന്നു തന്ന യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സി.സുധാ വര്‍ഗീസിന്റെ ജീവിതമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഡോ.ജയിംസ് കുറിച്ചി (മുന്‍ കലാ പ്രസിഡന്റ്) അഭിപ്രായപ്പെട്ടു. റവ.ഫാ.വില്‍സണ്‍ നയിച്ച പ്രാർഥനയോടെ സമ്മേളനം ആരംഭിച്ചു. മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ. സ്വാഗതം ആശംസിക്കുകയും സിസ്റ്റര്‍ സുധാ വര്‍ഗീസിനെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. സിസ്റ്റര്‍ ജോസ്‌ലിൻ ഇടത്തില്‍, ജോജോ കോട്ടൂര്‍ (എസ്.എം.സി.സി നാഷണല്‍ പി.ആര്‍.ഒ.), വര്‍ഗീസ് ടി.തോമസ്, ജയിംസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

sudha-varghese-2

സി.സുധാ വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. തോമസ് തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com