ADVERTISEMENT

ബ്രാംപ്ടൻ∙ മഹാപ്രതിഷ്ഠയ്ക്കും കലശത്തിനും ഉത്സവത്തിനും കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻക്ഷേത്രം ഒരുങ്ങുന്നു. പതിനാലുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് ഗുരുവായൂരപ്പൻ ഭക്തർ കാത്തിരിക്കുകയാണ്. മൂന്നിനാണ് കൊടിയേറ്റ്. ജൂലൈ എട്ടിന് മഹാപ്രതിഷ്ഠനടത്തി, പതിനൊന്നിന് നടതുറന്ന് മഹാകലശാഭിഷേകം നടത്തും. തുടർന്നുള്ള ഉത്സവകാലത്തു മേളവും എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. കേരളത്തിൽ നിന്നുള്ള വാദ്യകലാകാരന്മാരാകും ഇവയ്ക്ക് മാറ്റുകൂട്ടുക. ജൂലായ് 16ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Brampton-Temple-2

ക്ഷേത്രചടങ്ങുകൾക്ക് പുറമെ കലാപരിപാടികളും ഉണ്ടായിരിക്കും. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകളും, സംഗീതകച്ചേരി, നൃത്തനൃത്യങ്ങൾ, ഉപകരണസംഗീതം എന്നിവയും ഭക്തർ ഗുരുവായൂരപ്പനായി സമർപ്പിക്കുന്നു. 

Brampton-Temple-3

ക്ഷേത്രത്തോ‌ടനുബന്ധിച്ചുള്ള പാർക്കിങ് ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമായിരിക്കില്ല. പരിസരത്തുള്ള ഷാ പബ്ലിക് സ്കൂൾ, മൗണ്ടൈൻ ആഷ് പബ്ലിക് സ്കൂൾ, ഈഗിൾപ്ലെയിൻ പബ്ലിക് സ്കൂൾ എന്നിവയുടെ പാർക്കിങ് പ്ലോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് : www.guruvayur.ca.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com