ADVERTISEMENT

നയാഗ്ര ഫാള്‍സ് (കാനഡ) ∙ നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്തോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ (ഐഎപിസി) നയാഗ്ര ഫാള്‍സ് ചാപ്റ്റര്‍ നിലവില്‍വന്നു. ഐഎപിസി മുന്‍ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, ഐഎപിസി ഭാരവാഹികളായ ആഷ്‌ലി ജോസഫ്, ബൈജുമോന്‍ പകലോമറ്റം, അഡ്വ. ജോയി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റായി കാനഡയിലെ ഏഷ്യന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകന്‍ ആസാദ് ജയനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ടോണി മാത്യുവിനെയും ട്രഷററായി എഴുത്തുകാരിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയുമായ കവിത പിന്റോയേയും തിരഞ്ഞെടുത്തു.

ഫോട്ടോഗ്രാഫറായ ജോസ് ജേക്കബാണ് വൈസ് പ്രസിഡന്റ്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ അമല്‍ തോമസിനെ ജോയിന്റ് സെക്രട്ടറിയായും ജോയിന്റ് ട്രഷററായി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ആല്‍വിന്‍ ജെയിംസിനെയും തിരഞ്ഞെടുത്തു.

2006ല്‍ മനോരമ ന്യൂസില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ടിവി ജര്‍ണലിസം ആരംഭിച്ച ആസാദ് ജയന്‍ 6 വര്‍ഷം മനോരമ ന്യൂസില്‍തിരുവനന്തപുരം, ഡല്‍ഹി ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, ഡെസ്‌കില്‍ പ്രൊഡ്യൂസറായും സേവനം ചെയ്തു. സുപ്രീം കോടതി വാര്‍ത്തകള്‍, രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകള്‍ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തന രംഗത്തും ഇവന്റ് മാനേജ്മന്റ് രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടോണി മാത്യു. നിരവധി സ്റ്റേജ് ഷോകളില്‍ സ്റ്റേജ് ഡിസൈനറും, ഇവന്റ് കോ-ഓര്‍ഡിനേറ്ററുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എഴുത്തുകാരിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയുമായ കവിത പിന്റോ  കലാകായിക രംഗത്തും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ ഉപന്യാസം, കഥ, കവിത എന്നീ മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ജേക്കബ് കാനഡയിലെ മാക്സ് മില്ലിന്‍ കൈസര്‍ ഡിസൈന് വേണ്ടി കൊമേര്‍ഷ്യല്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. വണ്‍ മാഗസിന്‍, മണി ഇന്‍ഡീസിസ് തുടങ്ങിയ മാസികള്‍ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയും പ്രവര്‍ത്തിക്കുന്നു. നയാഗ്രയിലെ നിരവധി വൈനറികള്‍ക്ക് വേണ്ടിയും, സ്റ്റേജ് പരിപാടികള്‍ക്കു വേണ്ടിയും ഫോട്ടോഗ്രാഫര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുള്ള ജോസ് ജേക്കബ്, ഓഡിയോ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദാനധര ബിരുദവും,  ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥാമാക്കിയിട്ടുണ്ട്.

ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍/ വിഡിയോഗ്രാഫറായ അമല്‍ തോമസ് മെക്കാനിക്കല്‍ എൻജിനീയറാണ്. നേച്ചര്‍ ഫോട്ടോഗ്രഫിയിലും ഏറെ കഴിവ് തെളിയിച്ചിട്ടുണ്ട്. 

ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആല്‍വിന്‍ ജെയിംസ് വിഡിയോ ബ്ലോഗര്‍, ഇന്‍ഡിപെന്‍ഡന്റ് ഫോട്ടോഗ്രാഫര്‍ എന്നീ നിലയില്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ അറിവുകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പകര്‍ന്നു നല്‍കുന്നു. കാനഡയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന വ്ളോഗിങ് അദ്ദേഹത്തിന് ഒരു പാഷന്‍ കൂടിയാണ്. 

നയാഗ്ര ഫാള്‍സ് ചാപ്റ്ററിന് ഐഎപിസി ചെയര്‍മാന്‍ ഡോ. മാത്യു എം. ചാലില്‍, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി ഡോ. മാത്യു ജോയിസ്, അജയഘോഷ്, വിനീത നായര്‍, നാഷനല്‍ ജനറല്‍ സെക്രട്ടറി മാത്തുക്കുട്ടി ഈശോ. നാഷനല്‍ ട്രഷറര്‍ റെജി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com