ADVERTISEMENT

ന്യൂയോർക്ക്∙ മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും മിഷനറിയും ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവകാംഗവുമായ കൊട്ടാരക്കര കല്ലുപറമ്പിൽ റവ.എം ജോണിന്റെ (87) സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള അനുസ്മരണ ശുശ്രുഷയും, ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് (വ്യാഴം) ന്യുയോർക്ക് സമയം വൈകിട്ട് 7.30 ന് നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ സൂം കോൺഫറൻസിലൂടെ (zoom conference call) നടത്തുന്നു.

 

കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസ്, മാർത്തോമ്മ സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അനേക വൈദീകർ, അത്മായ നേതാക്കൾ തുടങ്ങിയവർ ശുശ്രുഷയിൽ പങ്കെടുക്കുന്നു. (Zoom Meeting ID 870 8053 2881, Password: 031840)

 

സംസ്കാരത്തോട് അനുബന്ധിച്ചുള്ള രണ്ടും,മൂന്നും ഭാഗ ശുശ്രുഷകൾ മെയ് 8 വെള്ളിയാഴ്ച ന്യൂയോർക്ക് സമയം വൈകിട്ട് 5 ന് ഫിലാഡൽഫിയായിൽ ഉള്ള ലാംബ് ഫ്യൂണറൽ ഹോമിൽ (101 Bayberry Road, Huntington Valley, PA 19006) ഫിലഡൽഫിയ സെന്ററിൽ ഉള്ള വൈദീകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.

 

മെയ് 9 ശനിയാഴ്ച ന്യുയോർക്ക് സമയം ഉച്ചക്ക് 12 മണിക്ക് നാലാം ഭാഗ സംസ്കാര ശുശ്രുഷ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ വെച്ച് ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Road, Huntingdon Valley, PA 19006) സംസ്കരിക്കുന്നതാണ്.

 

സുഹൃത്ത് അച്ചൻ എന്ന പേരിൽ മാർത്തോമ്മക്കാരുടെ ഇടയിൽ അറിയപ്പെടുന്ന റവ.എം.ജോണിന്റെ ജീവിതം കോവിഡ് എന്ന മഹാമാരിയാണ് തട്ടിയെടുത്തത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചിട്ടുള്ള നിയമങ്ങൾക്ക് വിധേയപ്പെട്ടായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തപ്പെടുക എന്നു ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.

 

വെള്ളിയാഴ്ചത്തെയും, ശനിയാഴ്ചത്തെയും ശുശ്രുഷകൾ www.sumodjacobphotography. com/Live എന്ന വെബ് സൈറ്റിലും, അബ്ബാ ന്യുസിലും തത്സമയം ദർശിക്കാവുന്നതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com