ADVERTISEMENT

ഓസ്റ്റിൻ (ടെക്സസ്) ∙ടെക്സസിൽ നിന്നുള്ള കുൽകർണി ഉൾപ്പെടെ മൂന്നു പേർക്ക് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ എൻഡോഴ്സ്മെന്റ് .  ടെക്സസിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽകർണി, നോർത്ത് കരോലിനായിൽ റോണി ചാറ്റർജി, മയിനിൽ സാറാ ഗിദയോൻ എന്നിവർ ഉൾപ്പെടെ പതിനേഴു സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന 118 പേർക്കാണ് ആദ്യ ഘട്ടത്തിൽ എൻഡോഴ്സ്മെന്റ് നൽകിയത്.

three-candidates

ഇന്ത്യൻ അമേരിക്കൻ സാറാ ഗിദയൻ മയിനിൻ നിന്നും സെനറ്റിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാറയുടെ എതിരാളി 1997 മുതൽ സെനറ്റായിരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സൂസൻ കോളിൻസാണ്. സെനറ്റിലെ  കരുത്തുറ്റ നേതാവാണ് സൂസൻ.

നോർത്ത് കരോളിനായിൽ നിന്നും സ്റ്റേറ്റ് ട്രഷററായി മത്സരിക്കുന്ന റോണി ചാറ്റർജി നവംബർ മൂന്നിനു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡെയ്ൽ ഫോൾവെല്ലുമായാണ് മത്സരിക്കുന്നത്.

ടെക്സസിലെ 22nd  കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ നിന്നും മത്സരിക്കുന്ന കുൽകർണി മികച്ച വിജയമാണ്  പ്രതീക്ഷിക്കുന്നത്. ഒബാമയുടെ പിന്തുണ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.മയിനിൽ നിന്നും മത്സരിക്കുന്ന സാറാക്ക് നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥി ജൊ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com