ADVERTISEMENT

ഷിക്കാഗോ ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തുന്നു. പകർച്ചവ്യാധിക്കൊപ്പം എങ്ങനെ ജീവിതം മുമ്പോട്ട് നയിക്കാം, അതുമായി എങ്ങനെ പൊരുത്തപ്പെടാം (Life during and after pandemic: How can we better adapt) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബിനോയി ജോർജ് DNP, M Phil, APRN, PM HNP, LCPC ആണ് ക്ലാസ് എടുക്കുന്നത്. സ്പെറ്റംബർ 26 ശനിയാഴ്ച വൈകിട്ട് 4 മുതൽ 5 വരെയാണ് വെബിനാർ നടത്തുന്നത്. ഒരു മണിക്കൂർ സിഇയും നൽകുന്നതാണ്.

ഐഎൻഎഐയുടെ എല്ലാ മെമ്പേഴ്സിനും ഇമെയിൽ വഴിയായി ക്ലാസിനുള്ള വിവരങ്ങളും ലിങ്കും അയച്ചിട്ടുണ്ട്. അതുപോലെ indiusa.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഎൻഎഐ ഒരുക്കിയിരിക്കുന്ന ഈ വെബിനാർ എല്ലാ നഴ്സുമാരും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ആനി എബ്രഹാം, സെക്രട്ടറി മേരി റജീന സേവരും ഓർമ്മപ്പെടുത്തുന്നു. എജ്യുക്കേഷണൽ ചെയർപേഴ്സൺ സൂസൻ മാത്യുവും എപിഎൻ ചെയർപേഴ്സൺ റജീന ഫ്രാൻസീസുമാണ്  ഈ വെബിനാറിനുള്ള ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :

സൂസൻ മാത്യു : 847 708 9266

റജീന ഫ്രാൻസീസ് : 847  668 9883

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com