ADVERTISEMENT

ന്യുയോർക്ക് ∙ തുതിരഞ്ഞെടുപ്പിൽ ന്യുയോർക്ക് 38–ാം ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടിൽ നിന്നും ന്യുയോർക്ക് അസംബ്ലിയിലേക്ക് ജനിഫർ രാജ്കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

ന്യുയോർക്ക് അസംബ്ലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കനും സൗത്ത് ഏഷ്യൻ അമേരിക്കനുമായ വനിതാ തിരഞ്ഞെടുക്കപ്പെടുന്നത്. ഡമോക്രാറ്റിക് സ്ഥാനാർഥിയായ ജനിഫർ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജിയോവാനി എ. പെർനയെക്കാൾ  65.56 ശതമാനം വോട്ടു നേടി. പെർനക്ക് 27.83 ശതമാനം വോട്ടുകളേ ലഭിച്ചുള്ളൂ.

jenifer-rajkumar

അഡ്വക്കേറ്റായി ദീർഘനാൾ പ്രവർത്തന പരിചയമുള്ള ജനിഫർ ആൽബനിയിൽ സൗത്ത് ഏഷ്യൻ വിഭാഗങ്ങൾക്കുവേണ്ടി ശക്തിയായി വാദിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ ന്യുയോർക്കിൽ ജനിച്ച മകളാണ് ജനിഫർ.

സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിച്ച മലയാളിയായ കെവിൻ തോമസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡെന്നിസിനോട് നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com