ADVERTISEMENT

ജോർജിയ ∙ രണ്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി സിറ്റർ (മാതാപിതാക്കൾ പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഏൽപ്പിക്കുന്നയാൾ) അറസ്റ്റിൽ. ക്രിസ്റ്റി ഫ്ലഡ് എന്ന ഇരുപതുകാരിയെ അറസ്റ്റ് ചെയ്തതായി സാന്റ സ്പ്രിംഗ് പൊലീസ് അറിയിച്ചു.

christie-flood

ഡിസംബർ 9നാണു ക്രിസ്റ്റിയുടെ അപ്പാർട്ട്മെന്റിൽ രണ്ടു വയസ്സുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി പിന്നീട് മരിക്കുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ കുട്ടിയുടെ മരണം മാരകമായ അടിയേറ്റിട്ടായിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കുട്ടി കളിച്ചിരുന്ന പാർക്കിന്റെ സ്ലൈഡിൽ തലയിടിച്ചാണ് കുട്ടിക്കു പരുക്കേറ്റതെന്നാണു ക്രിസ്റ്റി പൊലീസിനോടു പറഞ്ഞത്. ബോധം കെട്ടു വീണ കുട്ടി പിന്നീട് ഉണർന്നില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ സംഭവത്തിനു മുൻപ്  ക്രിസ്റ്റി ഇന്റർനെറ്റിൽ നടത്തിയ അന്വേഷണമാണ് ഇവരെ സംശയിക്കുന്നതിന് കാരണമായത്. 

മറ്റുള്ളവരുടെ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ എന്തുതരം സന്തോഷമാണ് ലഭിക്കുകയെന്നും നമ്മുടേതല്ലാത്ത കുട്ടികളെ പെട്ടെന്ന് മർദിക്കുമ്പോൾ എന്തു സംഭവിക്കുമെന്നാണ് ഇവർ ഇന്റർനെറ്റിൽ അന്വേഷിച്ചത്.

ഫെലൊണി മർഡർ, അഗ്രവേറ്റസ് ബാറ്ററി, ഫസ്റ്റ് ഡിഗ്രി ക്രൂവൽട്ടി ടു ചിൽഡ്രൻ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റിനു ശേഷം ഇതിന് സമാനമായ ആറു സംഭവങ്ങൾ ഇവർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സാന്റ സ്പ്രിംഗ് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com