ADVERTISEMENT

ഡാലസ്∙ഇര്‍വിങ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് 7  വെള്ളി മുതല്‍ 9 ഞായര്‍ വരെ ദേവാലയത്തില്‍  ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശ്ശേരിയുടെ  കാർമ്മികത്വത്തിൽ നടത്തും. 

 

മേയ് 2  ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാൾ മേയ് 7 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ പ്രാർഥനയും ഗാന ശുശ്രുഷയും സുവിശേഷ പ്രഭാഷണവും  ഉണ്ടായിരിക്കും. റവ.ഫാ.തോമസ് മാത്യു വചന ദൂത് നൽകും. 

 

മേയ് 8  ശനിയാഴ്ച വൈകിട്ട്  6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. റവ.ഫാ.രാജേഷ് കെ.ജോൺ മുഖ്യ സന്ദേശം നൽകും. തുടർന്ന് ഭക്തി നിർഭരമായ റാസയും ആശീർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കും. 

 

മേയ് 9 ഞായർ രാവിലെ 8 :30 ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന ശുശ്രുഷ, റാസ, നേർച്ച വിളമ്പ് തുടർന്ന് കൊടിയിറക്കും. കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ശുശ്രുഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live)  എന്നിവയിലൂടെ ഏവർക്കും ദർശിക്കാവുന്നതാണ്. 

 

പെരുന്നാൾ ആഘോഷങ്ങളിൽ ദേവാലയത്തിൽ  വന്ന് പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ tinyurl.com/sgocihq എന്ന ലിങ്കിൽ  മുൻകൂറായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടത്തപ്പെടുന്ന  ഓര്‍മ്മ പെരുന്നാള്‍  വളരെ പ്രസിദ്ധമാണ്. 

 

കൂടുതൽ വിവരങ്ങൾക്ക്:-

റവ.ഫാ. ജോൺ കുന്നത്തുശ്ശേരിയിൽ (വികാർ)  -   972 523 9656  

സ്മിത ഗീവർഗീസ്  (ട്രഷറാർ)  - 214 662 7070 

തോമസ് അച്ചു വറുഗീസ് (സെക്രട്ടറി) -   817 905 6618  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com