ADVERTISEMENT

ഗാർലാൻഡ്( ഡാലസ്) ∙ ഭാരതീയ സഭയുടെ സ്ഥാപകനും, സെന്റ് തോമസ് സിറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂൺ 25 മുതൽ ജൂലൈ 5 വരെയുള്ള തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിന് ആരംഭം കുറിച്ച് ജൂണ്‍ 25 വെള്ളിയാഴ്ച വൈകുന്നേരം  കൊടിയേറി.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു

തിരുനാളിനു മുന്നോടിയായി ജൂണ്‍ 26 ശനിയാഴ്ച രാവിലെ 8.30 നും ജൂണ്‍ 27 ഞായറാഴ്ച രാവിലെ 7 നും 10. 30 നും, ജൂൺ 28, മുതൽ ജൂലൈ 2 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്കും നൊവേനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ച്, ഭക്തരുടെ വണക്കത്തിനായി സമര്‍പ്പിക്കും. തുടര്‍ന്ന് 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക്  റവ.ഫാ. റവ.ഫാ. സോജൻ പുതിയപറംബിൽ മുഖ്യ കാര്‍മികത്വം വഹിക്കും.

ദുക്‌റാന ദിനമായ ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 8.30നും, വൈകീട്ട് 7 നും വിശുദ്ധ കുര്‍ബാനയും, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങളില്‍ റവ.ഫാ. റോയ് ജോസഫ് ,റവ ഫാ റെന്നി എബ്രഹാം കട്ടേൽ എന്നിവർ  കാര്‍മികത്വം വഹിക്കും.

garland-church

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് തിരുനാള്‍ കുര്‍ബാനയ്ക്ക് റവ  ഫാ ജോൺ മേലേപ്പുറം മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുനാള്‍ ദിനമായ ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക്  തിരുനാള്‍ കുര്‍ബാനയ്ക്ക് റവ  ഫാ. ജോൺ മേലേപ്പുറം മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജൂലൈ അഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 8:30 നു വിശുദ്ധ കുര്‍ബാന, മരിച്ചു പോയവരുടെ ഓർമദിനം  അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും.

വികാരി ഫാ. ജെയിംസ് നിരപ്പേൽ ,മാത്യു മന്നനാൾ ,ബോബി ജോൺസൻ ,ജെറിൻ തേനായാൻ (ട്രസ്റ്റിമാർ) എന്നിവർ വി. തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സിറോ മലബാര്‍ ഫെറോന  ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com