ADVERTISEMENT

ഡാലസ് ∙ കേരളാ ലിറ്റററി സൊസൈറ്റി ശനിയാഴ്ച സംഘടിപ്പിച്ച ‘ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്’ എന്ന പരിപാടി അമേരിക്കയിലെയും ഇന്ത്യയിലെയും

സദസ്യർക്കു കൗതുകം നിറഞ്ഞതും വ്യത്യസ്തയാർന്നതുമായ പരിപാടിയായി. പേര് സൂചിപ്പിക്കുന്നതുപോലെ തികച്ചും ഗതകാല സ്മരണകളുയർത്തി. സ്കൂളിലെ ചിട്ടവട്ടങ്ങൾ ഒരുക്കിയായിരുന്നു പരിപാടി. ആദ്യം സ്കൂളിൽ അടിക്കുന്ന മണിയുടെ അകമ്പടിയോടെ പ്രസിഡന്റ്‌ സിജു വി ജോർജ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും, സെക്രട്ടറി ഹരിദാസ് തങ്കപ്പൻ "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിൽ ആനന്ദദീപം കൊളുത്തി" എന്ന പ്രാർഥനയും പാടി തുടക്കം കുറച്ചു. 

kls-oru-vattam-koodi-2

പ്രധാന അധ്യാപകന്റെ റോളും മുഖ്യാഥിതിയും അധ്യാപകനും നാടൻപാട്ട്‌ കലാകാരനുമായ ജോർജ് ജേക്കബ് ആയിരുന്നു. ഒരിക്കല്‍, ഒന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളി‍ല്‍ നാം സ്കൂള്‍ ക്ലാസുകളില്‍ പഠിച്ചു പോയ പാഠപുസ്തകങ്ങളിലെ കവിതകളും കഥകളുടെയും ഒരു വലിയ ഓർമ്മകളുടെ ശേഖരമായി മാറി "ഒരു വട്ടംകൂടി...പള്ളിക്കൂടത്തിലേക്ക്" എന്ന പരിപാടി.

ജെ. മാത്യൂസ്, സി. വി ജോർജ്, ജോസ് ഒച്ചാലിൽ, ജോസെൻ ജോർജ്, അൽസ്റ്റാർ മാമ്പിള്ളി, പരമേശ്വരൻ ഉണ്ണി, പി.പി. ചെറിയാൻ, സുരേഷ് അച്യുതൻ, ഹരിഹരൻ ഉണ്ണിയും നാട്ടിലെ ഒരു കൂട്ടം അധ്യാപകരും പങ്കെടുക്കുകയും പ്രായ വ്യത്യാസം കൂടാതെ ആസ്വദിക്കാനും നന്മയുടെ ഭൂതകാലത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടമായി മാറുകയും ചെയ്തു. 

kls-oru-vattam-koodi-3

വിശിഷ്ടാതിഥിയായി കേരളത്തിൽ നിന്നും പ്രമുഖ കാഥികൻ പുളിമാത്ത് ശ്രീകുമാറും പങ്കെടുക്കുകയുണ്ടായി. പ്രസ്തുത പരിപാടി ജോയിന്റ് സെക്രട്ടറി സാമുൽ യോഹന്നാൻ നന്ദി പറയുകയും ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com