ADVERTISEMENT

ഹൂസ്റ്റൻ ∙ ഡിസംബർ 28ന് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 137–ാം ജന്മ ദിനത്തോടനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ഭാഗമാകാൻ ഒഐസിസി യൂഎസ്എയും. കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 137 രൂപയോ അതിന്റെ ഗുണിതങ്ങളായോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 

ഈ ചലഞ്ച് അമേരിക്കയിലും ഒരു തരംഗമാക്കാൻ ഒരുങ്ങുകയാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ. ഈ പരിപാടിയുടെ ആദ്യഘട്ടമായി 1,37,000 രൂപ (1000 ചലഞ്ച്) ഇവിടെയുള്ള പ്രവർത്തകർ "കോൺഗ്രസിന്റെ കുതിപ്പിന് എന്റെ സ്നേഹ സമ്മാന" മായി കെപിസിസി ഫണ്ടിൽ  അടയ്ക്കും. ചലഞ്ചിന്റെ ഭാഗമായി പണം അയക്കുന്നവർ മെമ്മോയിൽ 'OICC USA ' എന്ന് ചേർക്കേണ്ടതാണ്. ജനുവരി 26 വരെയാണ് ഈ ഫണ്ട് സ്വീകരിക്കുന്നത്.  

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഒഐസിസി യുഎസ്എയുടെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ഒഐസിസി നാഷനൽ കോർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജിയണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു. 

State Bank of India

Sasthamangalam Branch, Thiruvananthapuram

Account Holder Name : Kerala Pradess Congress Committee

Account : 40672065556  

IFSC :SBIN0070023

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 346 773 0074

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com