ADVERTISEMENT

ന്യൂയോര്‍ക്ക് ∙സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

സംഘടനയിൽ വലിയ മാറ്റങ്ങളും പുതിയ കർമ്മപരിപാടികളും ആവിഷ്കരിക്കുമെന് പ്രഖ്യാപിച്ചാണ് ബാബു സ്റ്റീഫൻ രംഗത്തിറങ്ങുന്നത്. അമേരിക്കൻ  രാഷ്ട്രീയ രംഗത്ത് സ്വാധീനവും ശക്തിയും മലയാളി സമൂഹത്തിനും നേടിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവർത്തനമെന് അദ്ദേഹം പറഞ്ഞു. 

പതിവ് പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും തുടരുമെങ്കിലും മലയാളി സമൂഹത്തെ ശാക്തീകരിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള  പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കും. എല്ലാ തലത്തിലും ഫൊക്കാനയെ ശക്തിപ്പെടുത്താനും കൂടുതൽ ജനപങ്കാളിത്തം നേടാനും പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com