ADVERTISEMENT

ന്യൂയോർക്ക് ∙ കൊളംബിയ സർവകലാശാലയുടെ കാംപ്ബെൽ അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർഥിനി വർണ കോടോത്ത്. പബ്ലിക് ഹെൽത്ത് വിഭാഗത്തിൽ നൽകിയ അവാർഡാണ് വർണ സ്വന്തമാക്കിയത്. നേതൃപാടവത്തിന് സർവകലാശാല നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്. ബിൽ കാംപ് ബെല്ലിന്റെ സ്മരണാർഥമാണ് യൂണിവേഴ്സിറ്റി കാംപ്ബെൽ അവാർഡ് നൽകിവരുന്നത്.

കൊളംബിയ യൂണിവേഴ്സിറ്റിയുടെ മെയിൽമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ രണ്ടാം വർണ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് വർഷ. ന്യൂജഴ്സിൽ താമസിക്കുന്ന പ്രസന്ന കുമാർ, ജയശ്രീ ദമ്പതികളുടെ മകളാണ്. വർണ നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉപരിപഠനത്തിന് ലണ്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലും ജോലി പരിചയത്തിന് ലൊസാഞ്ചലസിലെ യുസിസിഎ ഹെൽത്തിലും പഠന കാലത്തു തന്നെ സമയം ചിലവഴിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഡൊമനിക്കൻ റിപ്പബ്ലിക്കിൽ ഒന്നിലധികം തവണ മെഡിക്കൽ ടീമിനൊപ്പം ആതുര സേവനമനുഷ്ടിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിൽ രാജ്യാന്തര പ്രശസ്തനായ ഡോക്ടർ മൈക്കൾ സ്പാരർ ആണ് കൊളംബിയയിൽ വർണയുടെ മെന്റർ. ഡോക്ടർ ചെൽസി ക്ലിന്ററിനൊപ്പം അക്കാദമിക് സഹായിയായും പ്രവർത്തിച്ചു. ഷിക്കാഗോയിലെ ലയോള യൂണിവേഴ്സിറ്റി സ്ട്രിറ്റിച്ച് സ്കൂൾ ഓഫ് മെഡിസിനിലാണ് വർണ എംഡി പഠനം പൂർത്തിയാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com