ADVERTISEMENT

ന്യൂജഴ്‌സി ∙ നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ (എൻഎകെസി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 29–ാ മത് കൺവൻഷൻ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പൊലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച്‌ ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവൻഷൻ ശ്രദ്ധേയമായി മാറി.    

    

ജൂലൈ 21 മുതൽ 24 വരെ ന്യൂജഴ്സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിന്റെ  ഉദ്ഘാടന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അധ്യക്ഷത വഹിച്ചു.

 

യാക്കോബായ സുറിയാനി സഭയുടെ (അമേരിയ്ക്ക) ആർച്ച് ബിഷപ്പ്  അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉദ്ടഘാനം നിർവഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ സാന്നിധ്യവും സന്ദേശങ്ങളും സമ്മേളനത്തിന് ധന്യത പകർന്നു. കേരളത്തിൽ നിന്നും ടി. ഒ. ഏലിയാസും കോൺഫറൻസിൽ പങ്കെടുത്തു. പരിശുദ്ധ ബാവാ അപ്രേം ദ്വിതീയന്റെ പ്രത്യേക വിഡിയോ സന്ദേശവും സദസ്സിൽ കാണിക്കുകയുണ്ടായി.

 

അമേരിക്കയിലെ വിവിധ ഇടവകകളിൽനിന്നും എത്തിച്ചേർന്ന വൈദികരും ശെമ്മാശൻമാരും സഭാ സമ്മേളനം നിയന്ത്രിച്ചു. യുവാക്കൾക്കും, മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികൾ ക്രമീകരിച്ചിരുന്നു. വളരെ ചിട്ടയോടും സമയ ബന്ധിതവുമായി പരിപാടികൾ ആദ്യാവസാനം നിയന്ത്രിക്കുവാൻ സംഘടകർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഇരുപത്തിനാലാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കും അതേ തുടർന്നു നടന്ന സമ്മേളനത്തിനും ശേഷം കോൺഫറൻസ് പരിപാടികൾ പര്യവസാനിച്ചു  

 

പിആർഒ മോഹൻചിറയിൽ, ന്യൂയോർക്ക് അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com