ADVERTISEMENT

സാൻഫ്രാൻസിസ്ക്കൊ ∙ സെന്റ് മേരീസ് ദേവാലയത്തിൽ യൽദൊ മാർ ബസെലിയോസ് ബാവയുടെ ഓർമ പെരുന്നാൾ ഒക്ടോബർ 1, 2 (ശനി, ഞായർ) ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപൊലീത്തായുടെ സാന്നിധ്യത്തിൽ നടക്കും. ഒക്ടോബർ 1–ാം തീയതി (ശനിയാഴ്ച) വൈകീട്ട് 6.30ന് സന്ധ്യാപ്രാർഥനയെ തുടർന്ന് വചന പ്രഘോഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. 2–ാം തീയതി (ഞായറാഴ്ച) രാവിലെ 8.45ന് പ്രഭാത പ്രാർഥനയും തുടർന്ന് അഭിവന്ദ്യ മെത്രാപൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാനയും നടക്കും.

ഭക്തിനിർഭരമായി നടത്തപ്പെടുന്ന റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളെയും  ക്ഷണിക്കുന്നതായി വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു. പ്രദീഷ് തോമസ് (വൈസ് പ്രസിഡന്റ്), ബിജു വർഗീസ് (ട്രസ്റ്റി), ബിബിൻ വർഗീസ് (സെക്രട്ടറി) കമ്മറ്റിയംഗങ്ങളായ ബിനോയ് മാത്യു, എൽദൊ ജോൺ, രാഹൂൽ കുരുവിള എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com