ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്
Mail This Article
ഹൂസ്റ്റൺ∙ അമേരിക്കയിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലിത്താ ഡോ.യുയാക്കിം മാർ കൂറിലോസിന് ഊഷ്മളമായ വരവേൽപ്പ് ഹൂസ്റ്റൺ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി. റവ.ഡോ.ഈപ്പൻ വർഗീസ്, റവ.സന്തോഷ് തോമസ്, കെ.കെ ജോൺ, പി.എം. ജേക്കബ്, ടി.വി മാത്യു, ജോൺ കെ.ഫിലിപ്പ്, ജോസഫ് ജെയിംസ്, റെജി വി.കുര്യൻ, ജോൺസൺ ജി. വർഗീസ്, ചാക്കോ മാത്യു, മാത്യു പി. വർഗീസ്, സക്കറിയ കോശി എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.
സഫ്രഗൻ മെത്രാപ്പൊലിത്തയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് മുൻ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ കൂടിയായ ഡോ. മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്നത്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയത്തിൽ ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് സഫ്രഗൻ മെത്രാപ്പൊലീത്ത നേതൃത്വം നൽകും. കൂടാതെ ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയവും സെന്റ് തോമസ് മാർത്തോമ്മാ ദേവാലയവും സന്ദർശിച്ച് കുർബ്ബാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.