ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്പെഷ്യൽ ജനറൽ ബോർഡ് യോഗത്തിൽ ആദരണീയനായ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ പകരം വയ്ക്കാനില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

 

കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31 ന് ജനിച്ച ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായും പിന്നീട് കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജ്, എറണാകുളം ലോകോളേജ് എന്നിവിടങ്ങളിലെ പഠനശേഷം 1967 ലെ കെഎസ്‍യു സംസ്ഥാന അദ്ധ്യക്ഷനായും 1970 ലെ യൂത്ത് കോൺഗ്രസ് സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായും നാലു തവണ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയായും  ആന്ധ്രാപ്രദേശിന്റെ എഐസിസി പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

 

പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ വലിയവനെന്നോ ചെറിയവർയെന്നോ വ്യത്യാസമില്ലാതെ, ജാതിമത ചിന്തകൾക്കതീതമായി പ്രവർത്തിച്ച ഭരണാധികാരിയും ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്ന കേരളത്തിൽ ഏറ്റവും പുരോഗതി കൈവരിച്ച ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com