ചീസിനുള്ളിലെ കൊക്കെയ്ൻ; ലഹരിമരുന്ന് കടത്താൻ പുതുതന്ത്രം
Mail This Article
ടെക്‌സസ്∙ ടെക്‌സസ് - മെക്സിക്കോ അതിർത്തിയിൽ ചീസിനുള്ളിൽ ഒളിപ്പിച്ച 18 പൗണ്ട് കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച പ്രെസിഡിയോ പോർട്ട് ഓഫ് എൻട്രിയിലായിരുന്നു സംഭവം. ചീസ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതരുടെ കണ്ണുവെട്ടിക്കാനുള്ള പുതിയ നീക്കമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
എക്സ്-റേയിൽ സംശയം തോന്നിയതിനെ തുടർന്ന് ടെക്‌സസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസർമാരാണ് വലിയ ചീസ് ക്ഷണങ്ങൾ മുറിച്ച് നോക്കിയത്. ഇതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന പിക്കപ്പ് ട്രക്കിലായിരുന്നു ലഹരിമരുന്നുണ്ടായിരുന്നത്.
Read also: കൂനിപോയ ജീവിതം , പാത്രം കഴുകി പ്രവാസ ജീവിതം; സെയ്തു സ്വപ്നം കാണുന്നത് സഹോദരിക്ക് ഒരു വിവാഹസമ്മാനം
ട്രക്കിന്റെ ഡ്രൈവർ 22 വയസ്സുള്ള ഒരു യുഎസ് പൗരനാണെന്നും ഹോംലാൻഡ് സെക്യൂരിറ്റിക്ക് കൈമാറിയെന്നും വിചാരണ നേരിടേണ്ടിവരുമെന്നും കസ്റ്റംസ് അറിയിച്ചു.
English Summary: 18 pounds of cocaine hidden inside cheese seized at Texas-Mexico border.