ക്ലസ്റ്റർ ബോംബുകളുടെ ഭീതിയിൽ റഷ്യയും യുക്രൈയ്നും
Mail This Article
വാഷിങ്‌ടൻ ∙ റഷ്യ യുക്രൈയ്ൻ യുദ്ധത്തിലെ ക്ലസ്റ്റർ ബോംബുകളുടെ പ്രയോഗം ശക്തമാകുന്നതായി റിപ്പോർട്ട്. റഷ്യ ക്ലസ്റ്റർ ബോംബുകൾ വർഷിക്കുന്നത് കൊണ്ടാണ് യുക്രൈയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെടുന്നു.
അതിർത്തി പ്രദേശങ്ങളിൽ നിന്നും റഷ്യൻ സേനയെ തുരത്താനാണ് യുക്രൈയ്ൻ ക്ലസ്റ്റർ ബോംബുകൾ വർഷിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നോ വായുവിൽ നിന്നോ വിക്ഷേപിക്കാവുന്ന ഏകദേശം നൂറു പൗണ്ട് ഭാരം വരുന്ന ക്യാനിസ്റ്ററിലൂടെയാണ് ക്ലസ്റ്റർ ബോംബുകൾ വർഷിക്കുക. പലപ്പോഴും പൊട്ടാതെ കിടക്കുന്ന കസ്റ്റർ ബോംബുകള്‍ പിന്നീട് അപകടമുണ്ടാക്കുന്നതായും വാർത്തകളുണ്ട്.
ലാവേസിൽ യുദ്ധക്കാലത്ത പ്രയോഗിച്ച ക്ലസ്റ്റർ ബോംബുകൾ വർഷങ്ങൾക്ക് ശേഷവും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 1964 മുതൽ 1973 വരെ യുഎസ് ഇവിടെ രണ്ട് ദശലക്ഷം ടൺ ബോംബുകൾ ഇട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ 270 ദശലക്ഷം ക്ലസ്റ്റർ ആണവായുധങ്ങൾ ആയിരുന്നുവെന്ന് ലാവോ നാഷനൽ റെഗുലേറ്ററി അതോറിറ്റി ഫോർ അൺ എക്സ് പ്ലോഡഡ് ഓർഡനൻസ്(യു എക്സ് ഒ) പറയുന്നു. ക്ലസ്റ്റർ ബോംബുകൾ മൂലം മരിച്ചവരിൽ സാധാരണ ജനങ്ങൾ 97% ആണെന്ന് ലാൻഡ് മൈൻ ആന്റ് ക്ലസ്റ്റർ മ്യൂനിഷൻ മോണിറ്റർ പറയുന്നു.
English Summary: Russia and Ukraine in fear of cluster bombs