ADVERTISEMENT

മയാമി∙ അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ  സമ്മേളനത്തിന് പബ്ലിസിറ്റി  കമ്മറ്റി രൂപീകരിച്ചു. നേർകാഴ്ച പത്രം ആൻഡ് ഓൺലൈൻ ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയിൽ ചെയർമാനും ,  മലയാളം ഡെയിലി ന്യൂസ് ചീഫ് എഡിറ്റർ  മൊയ്‌തീൻ പുത്തൻചിറ  പബ്ലിസിറ്റി   കൺവീനറുമായാണ്  കമ്മറ്റിക്ക്  നേതൃത്വം നൽകുന്നത്.

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബർ 3 വെള്ളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് - ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് - ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ - അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ - പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ - വൈസ് പ്രസിഡന്റ്  , സുധ പ്ലക്കാട്ട് - ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ - ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് രാജ്യാന്തര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654

English Summary:

India Press Club formed a publicity committee for the conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com