ADVERTISEMENT

 ലാസ് വെഗാസ്∙   യുഎസ് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി.ശനിയാഴ്ച ഉച്ചയ്ക്ക് ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബർ 8 ന് നടക്കുന്ന മൂന്നാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ കാമ്പയിനിൽ നിന്ന് പിന്മാറാനുള്ള പെൻസിന്റെ തീരുമാനം.“ഇത് ഒരു ഉയർന്ന പോരാട്ടമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ എനിക്ക് ഖേദമില്ല. "ഇത് എന്റെ സമയമല്ല" അദ്ദേഹം ‌വ്യക്തമാക്കി.

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ‌ാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ കാമ്പയിൽ ലീഡ് ചെയ്യുന്നത്. നേരത്തെ ഈ കാമ്പയിനിൽ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച ആദ്യത്തെ പ്രധാന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് പെൻസ്. സമീപകാല വോട്ടെടുപ്പുകളിൽ പിന്നോട്ടുപോകുകയും  റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ നേടാൻ പ്രായസപ്പെടുന്ന വേളയിലാണ് പെൻസ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ വൈസ് പ്രസിഡന്റിന്റെ പ്രചാരണം വലിയ തോതിലുള്ള കടബാധ്യത ഉണ്ടാക്കി, സെപ്റ്റംബറിൽ പെൻസിന് $621,000 (£512,038) നൽകാനുള്ള ബാധ്യതയുണ്ടായി, കൂടാതെ ബാങ്കിൽ 1.2 മില്യൻ ഡോളർ (989,446 പൗണ്ട്) മാത്രമാണുള്ളത് - മറ്റ് റിപ്പബ്ലിക്കൻ എതിരാളികളേക്കാൾ വളരെ കുറവാണിത്.

English Summary:

Mike Pence has withdrawn from the presidential race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com