ADVERTISEMENT

നയാഗ്ര ∙ പ്രഥമ നയാഗ്ര പാന്തേഴ്സ് രാജ്യാന്തര വോളീബോൾ കിരീടം ബ്രാംപ്ടൺ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്  (മാസ്ക്) സ്വന്തമാക്കി. ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് മാസ്ക് കിരീട ജേതാക്കളായത്. ഫൈനലിൽ ആദ്യ സെറ്റ് നേടിയത് ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സാണ്. എന്നാൽ മികച്ച തിരിച്ചുവരവ് നടത്തി മാസ്ക് പിന്നീടുള്ള രണ്ടു സെറ്റുകളും നേടിയാണ് കപ്പുയർത്തിയത്. ഹൂസ്റ്റൺ ചലഞ്ചേഴ്‌സാണ് മൂന്നാം സ്ഥാനത് എത്തിയത്. ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ പുരസ്‌കാരം മാസ്കിന്റെ ഷിനുരാജിനാണ്. മാസ്കിന്റെ തന്നെ കളിക്കാരനായ ലിബിൻ ചെറിയാനാണ് ബെസ്റ്റ് ലിബറോ. രണ്ടാം സ്ഥാനത്ത് എത്തിയ ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സിന്റെ സ്റ്റല്ലെൻ മികച്ച ഡിഫെൻഡർക്കുള്ള പുരസ്‌കാരം നേടി.

malayali-arts-and-sports-club-wins-niagara-panthers-volleyball-tournament

നാൽപ്പതു വയസ്സിനു മേൽ പ്രായമുള്ളവരുടെ മത്സരത്തിൽ ന്യൂയോർക്ക് കേരളം സ്‌പൈക്കേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി. ടോറോന്റോ സ്റ്റാല്ലിയൺസ് വോളിബാൾ ക്ലബ് ആണ് റണ്ണറപ്പ്. ഒന്നാമതെത്തിയ ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സിന്റെ ജോസി മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 18 മത്സരത്തിൽ താമ്പാ ഈഗിൾസ് വിജയികളായി. ഹാമിൽട്ടൺ ഡ്രീം ടീമാണ് റണ്ണറപ്പ്. ഈഗിൾസിലെ റയാൻ പ്രവീൺ ആണ് അണ്ടർ 18ലെ മോസ്റ്റ് വാല്യൂബിൾ പ്ലയർ. 

malayali-arts-and-sports-club-wins-niagara-panthers-volleyball-tournament

നോർത്തമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന മത്സരമെന്ന ഖ്യാതിയും  നയാഗ്ര പാന്തേഴ്സ് വോളിബാൾ ടൂർണമെന്റ് നേടി. വിവിധ ഇനങ്ങളിലായി 17000 ഡോളറാണ് സമ്മാനമായി നൽകിയത്. വിജയികളായ മാസ്കിന് 7501 ഡോളർ സമ്മാനമായി ലഭിച്ചു, രണ്ടാം സ്ഥാനം നേടിയ ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സിന് 3501 ഡോളറും ലഭിച്ചു. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി മുപ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ടൂർണമെന്റിനോടനുബന്ധിച്ചു കണ്ണൂരിലെ ജിമ്മി ജോർജ് വോളിബാൾ ഫൗണ്ടേഷനും വിൻജോ മീഡിയയും, ബെസ്റ്റ് പ്രിന്റ് ബഡ്‌ഡിയും ചേർന്ന് സംഘടിപ്പിച്ച ജിമ്മി ജോർജ് ഫോട്ടോ പ്രദർശനവും നടന്നു.  തുടർന്ന് വൈകുന്നേരം ബഥനി കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ദിവ്യ ഉണ്ണി മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേലും അതിഥിയായെത്തി. പരിപാടിയുടെ മെഗാ സ്പോൺസറായ ബിനീഷ് ബേബി, പ്ലാറ്റിനം സ്പോൺസർ മോർട്ടഗേജ് അഡ്വൈസർ രെഞ്ചു കോശി മറ്റു ഗോൾഡ് സിൽവർ ബ്രോൻസി എന്നീ വിഭാഗങ്ങളിൽ ഉള്ള മുപ്പതോളം സ്പോൺസർമാർക്ക്  ഉപഹാരങ്ങൾ നൽകി ആദരിച്ചു. ദിവ്യ ഉണ്ണിയുടെ നൃത്തവും, മാജിക് ഷോയും, നയാഗ്രയിലെ കലാകാരന്മാരുടെ നൃത്തവും സംഗീതവും, നയാഗ്ര തരംഗത്തിന്റെ ഫ്യൂഷൻ ചെണ്ടമേളവും എല്ലാം സമാപന സമ്മേളനത്തിന് മാറ്റു കൂട്ടി. 

നയാഗ്ര പാന്തേഴ്സ് ഡയറക്ടർ ഷെജി ജോസഫ്, പ്രസിഡന്റ് ആഷ്‌ലി ജോസഫ്, ക്ലബ് സെക്രട്ടറി ലൈജു ലൂക്കോസ്, ഫിനാൻസ് കൺട്രോളർ ധനേഷ് ചിദംബരനാഥ്, വൈസ് പ്രസിഡന്റ് അനിൽ ചന്ദ്രപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി എൽഡ്രിഡ് ജോൺ, ജോയിന്റ് ട്രെഷറർ ലിജോ ജോൺ, ക്ലബ് ഡയറക്റ്റർ എബിൻ മാത്യു, ക്ലബ് കൺട്രോളർ ബിജു ജെയിംസ് കലവറ, ഇവന്റ് ചെയർ അനീഷ് കുരിയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com