ADVERTISEMENT

ഡാലസ്∙ യുഎസ് മറ്റന്നാൾ ( ഈ മാസം അഞ്ചിന് ) പുലര്‍ച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പിറകിലേക്കു തിരിച്ചുവയ്ക്കും. ശീതകാലത്തിന്റെ അവസാനം ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടും,ശരത്കാലത്ത് ഒരു മണിക്കൂര്‍ പിറകോട്ടും തിരിച്ചുവയ്ക്കുന്ന സമയമാറ്റം അമേരിക്കയില്‍ ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്. 

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring), വിന്റര്‍(winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വർധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷമിട്ടാണ് അമേരിക്കയില്‍ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്. സ്പ്രിങ്ങ്(Spring Forward) ഫോര്‍വേഡ്, ഫോള്‍ ബാക്ക് വേഡ്(Fall Backward) എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോന, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമയമാറ്റം ബാധകമല്ല.സമയമാറ്റം ശ്രദ്ധിക്കാതെ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കുന്ന ഞായറാഴ്ചകളിലെ ആരാധനകളില്‍ വൈകി എത്തുന്നവരുടേയും, പങ്കെടുക്കാത്തവരുടേയും എണ്ണം വർധിക്കുന്നു എന്നുള്ളതും യുഎസിൽ കാണാൻ സാധിക്കും.

English Summary:

Clocks Change In The U.S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com