ADVERTISEMENT

ഡാലസ്∙ അമേരിക്കയിൽ ഉടനീളം പ്രദർശനം നടത്തിവരുന്ന  ഭരതകലാ തിയേറ്റർ അവതരിപ്പിക്കുന്ന ജനപ്രിയ നാടകം എഴുത്തച്ഛൻ  പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും നവംബർ 12  ഞായറാഴ്ച വൈകീട്ട് ഡല്ലാസിലെ സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ  അവതരിപ്പിച്ചു.  പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ എഴുതിയ നോവലിൽ നിന്നും എഴുത്തച്ഛന്‍റെ ജീവിത കഥയെ ആസ്പദമാക്കി സന്തോഷ് പിള്ള, ഹരിദാസ് തങ്കപ്പൻ, ജയ മോഹനൻ എനിവർ ഒരുക്കിയ എഴുത്തച്ഛൻ എന്ന ദൃശ്യ ആവിഷ്കാരം അതിമനോഹരമായി അമേരിക്കൻ മലയാളികളുടെ മുൻപിൽ അവതരിപ്പിച്ചത് തിങ്ങി നിറഞ്ഞ നാടക പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു .

bharatakala-theater-felicitated-lyricist-siju-v-george2

മുഖ്യാതിഥിയായ കേരളത്തിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകൻ   പി ജയകുമാർ, സമയബന്ധിതമായി അച്ചടക്കത്തോടുകൂടി മലയാളത്തിന്‍റെ തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിതാവിഷ്കരണത്തിന് തിരക്കിനിടയിലും ഈ സമയം കണ്ടുപിടിച്ച മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച അമേരിക്കൻ മലയാളികളെ അനുമോദിച്ചു . തിരുവന്തപുരത്തെ നാടക അക്കാദമിയിൽ ഈ നാടക അവതരണം അത്യാവശ്യമാണെന്നും അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നു സെക്രട്ടറി എന്ന നിലയിൽ ഉറപ്പു നൽകുകയും ചെയ്തു. നാടകത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ തുഞ്ചത്തെഴുത്തച്ഛൻ അനുഭവിച്ച ജീവിത ത്യാഗങ്ങളെ ഹൃദയ സ്പർശിയായ ഗാനത്തിലൂടെ അവതരിപ്പിച്ചു. 

bharatakala-theater-felicitated-lyricist-siju-v-george1

 എഴുത്തച്ഛൻ നാടകത്തിന്റെ മികവ് വർധിപ്പിച്ച ഗാന രചിയിതാവ്  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രസിഡന്റും ഡാലസ്സിലെ സംമൂഹ്യ സാംസ്കാരിക പ്രവർത്തകനും നിരവധി കവിതകളുടെ രചിയിതാവുമായ  സിജു  വി ജോർജിനെ അമേരിക്കൻ മലയാളിയും പ്രശസ്ത മലയാള സിനിമാ  സീരിയൽ നിർമ്മിതാവും സംവിധായകനുമായ ഷാജി എം അനുമോദിച്ചു

English Summary:

Bharatakala Theater felicitated lyricist Siju V George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com