ഇന്ത്യന്‍ ജനതയുടെ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും, കുറ്റകൃത്യങ്ങളും
Mail This Article
ഫിലഡല്‍ഫിയാ ∙ 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനും ഇടയിൽ 2,180 ഇന്ത്യന്‍ പൗരന്മാരെ അമേരിക്കന്‍ അതിര്‍ത്തിസേന അനധികൃതമായി കുടിയേറ്റ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതായി അമേരിക്കന്‍ കസ്റ്റംസ്സ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡര്‍ പൊലീസിന്‍റെ വെടിയേറ്റു മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളുടെ പക്കൽ എത്തിയിട്ടില്ല. 2019-20 ല്‍ 19,883 ഉം 2018 ല്‍ ഏകദേശം 2400 ല്‍ അധികം ഇന്ത്യന്‍ ജനതയെ അനധികൃ കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
അയോഗ്യമായും നിയമവിരുദ്ധമായും 10 വര്‍ഷത്തിലധികമായി അമേരിക്കന്‍ മലയാളിയും ഏതാനും ഉത്തരേന്ത്യന്‍ വ്യക്തികളും ചേര്‍ന്നു നടത്തികൊണ്ടിരുന്ന അശുദ്ധ സംഘടനയുടെ ക്രമക്കേടുകള്‍ യുണൈറ്റ് സ്റ്റേറ്റ്സ് അറ്റോര്‍ണി ജാക്വലിന്‍ റോമിയോ കണ്ടെത്തി. 42 ലധികം വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തതായി ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് പെന്‍സില്‍വേനിയ വിജ്ഞാപനത്തില്‍ പരസ്യപ്പെടുത്തി.
ഡമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി മാര്‍ക് ടകാനോയുടെ കാലിഫോര്‍ണിയ സ്റ്റേറ്റിലെ ജയില്‍ സന്ദര്‍ശന വേളയില്‍ തടവുശിക്ഷയില്‍ ഉള്ള 40 ശതമാനം പേർ ഇന്ത്യന്‍ പൗരന്മാരാണെന്നു നേരില്‍ കണ്ടു അദ്ഭുതപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട് പറയുന്നു. സകല സ്വത്തുക്കളും വിറ്റശേഷം വന്‍ തുക വ്യാജ ഏജന്‍റിന് കൊടുത്ത് അമേരിക്കന്‍ സ്വപ്ന വാസത്തിനായി പുറപ്പെട്ട ഹതഭാഗ്യവാന്മാര്‍ കേസുകളും ജയില്‍ പീഡനങ്ങളും സഹിച്ചു ഇരുമ്പഴിക്കുള്ളില്‍ എത്രയധികം മാസങ്ങളോ വര്‍ഷങ്ങളോ കഴിയേണ്ടി വരുമെന്നു നിര്‍ണ്ണായകമല്ല.
സമുദ്രമാര്‍ഗ്ഗവും കരമാർഗ്ഗവും അനേകം ഇന്ത്യക്കാര്‍ അമേരിക്കയില്‍ എത്തിച്ചേരുന്നതായി വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുണ്ട്. വ്യാജ മാർഗത്തിലൂടെ അമേരിക്കയില്‍ എത്തിയ ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. പലപ്പോഴും ജയില്‍ലഹളയും തടവുകാര്‍ തമ്മിലുള്ള കലഹവുംമൂലം തടവിലുള്ളവരെ പല സ്റ്റേറ്റുകളിലുള്ള ജയിലിലേക്കു മാറ്റുന്നതിനാല്‍ കൃത്യമായ എണ്ണം ലഭ്യമല്ല. സൈറാക്യൂസ് യൂണിവേഴ്സിറ്റിയുടെ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡിലും തടവിലുള്ള ഇന്ത്യക്കാരുടെ ഏകദേശ എണ്ണം മാത്രമേ പറയുന്നുള്ളൂ. കലിഫോര്‍ണിയായിലെ എല്‍ക് ഗ്രോവില്‍ താമസിക്കുന്ന രജീന്ദ്രര്‍ പാല്‍ സിങ്ങെന്നും, ജസ്പാല്‍ ഗില്ലെന്നും രണ്ടുപേരുള്ള, പഞ്ചാബ് സദേശി 800 ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്കു വന്‍ പ്രതിഫലം വാങ്ങി കയറ്റി അയച്ചതിനും, കള്ളപ്പണം വെളുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയതിനുമുള്ള കുറ്റസമ്മതം നടത്തി 45 മാസത്തെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയതായി ആക്ടിംങ് യു.എസ്. അറ്റോര്‍ണി ടെര്‍സം ജെര്‍മന്‍ മാധ്യമങ്ങളെ അറിയിച്ചു. ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ചാര്‍ജ് ഷീറ്റില്‍ ജസ്പാല്‍ ഗില്‍ 5 ലക്ഷത്തിലധികം ഡോളര്‍ (4 കോടി 17 ലക്ഷം രൂപാ) അമേരിക്കയില്‍ വരുവാനാഗ്രഹിക്കുന്ന പല ഇന്ത്യക്കാരില്‍നിന്നുമായി കൈപ്പറ്റിയതായുമുള്ള കുറ്റസമ്മതം നടത്തി.
4 വര്‍ഷത്തിലധികമായി അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ക്കൂടിയും പസഫിക്ക് സമുദ്രതീരത്തുകൂടിയും നൂറുകണക്കിന് ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിച്ചതായുമുള്ള കുറ്റസമ്മതം സിങ് നടത്തി. യാതൊരുവിധ രേഖയും ഇല്ലാതെ സിങ്ങിന്‍റെ കെണിയില്‍ക്കൂടി അമേരിക്കയില്‍ എത്തിയവരുടെ ദുരിതം നിറഞ്ഞ ജീവിതം ഇപ്പോഴും തുടരുന്നതായി അറിയപ്പെടുന്നു. വന്‍തുകകള്‍ ബാങ്കില്‍നിന്നും ക്രെഡിറ്റ് കാര്‍ഡില്‍നിന്നും എടുത്തശേഷം തവണകള്‍ ആയിട്ടോ മൊത്തമായോ തിരിച്ചടയ്ക്കാതെ കോടതി അനുമതിയോടെ 'ബാങ്ക്രപ്റ്റ്സി' അഥവാ 'പാപ്പരത്തം' പ്രഖ്യാപിക്കുന്ന ഇന്ത്യക്കാര്‍ കുറവല്ല.