സൂസൻ കുരുവിള അന്തരിച്ചു
Mail This Article
എഡ്മിന്റൻ ∙ വളഞ്ഞവട്ടം മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) അന്തരിച്ചു. മൃതദേഹം ഈ മാസം ഒൻപതിന് രാവിലെ 8ന് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ 3ന് വളഞ്ഞവട്ടം ഈസ്റ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്.
മക്കൾ റവ. ഫാ. ബിന്നി കുരുവിള (വികാരി- സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മൺണ്ടൻ - കാനഡ) ബാബു കുരുവിള (ദുബായ്), ബീന(Ex.SIS ഷാർജ) , ബിജി (ബഹ്റൈൻ) മരുമക്കൾ: ലതാ ബിന്നി - കാരു ചിറ തെക്കേതിൽ വാകത്താനം, സുജാ ബാബു - നീലംകേരിൽ വള്ളംകുളം, റ്റി. ജെ. ജോൺസൺ - തേനോലിൽ പെരുമ്പെട്ടി, തോമസ് വർക്കി - മണലേൽ നിരണം.