കെ. ജെ. ലില്ലി ടീച്ചർ അന്തരിച്ചു
Mail This Article
ഫിലഡൽഫിയ/ മൂലമറ്റം ∙ കുന്നയ്ക്കാട്ട് കെ ജെ ലില്ലി ടീച്ചർ (86), കളമശ്ശേരി രാജഗിരിയിൽ അന്തരിച്ചു. ലില്ലി ടീച്ചർ, മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, മുട്ടം ഗവൺമെന്റ് ഹൈസ്കൂൾ, തൊടുപുഴ ഗേൾസ് ഹൈ സ്കൂൾ എന്നീ വിദ്യാലങ്ങളിൽ ഹിന്ദി അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ കുന്നയ്ക്കാട്ട് അഗസ്റ്റിൻ കെ. ജെ. മെർലിൻ (മകൾ- ഫൈസർ മെഡിക്കൽ കമ്പനി ഐടി എക്സിക്യൂട്ടിവ്,ഫിലഡൽഫിയ) , ജോസ് തോമസ് (ജാമാതാവ്- സ്പ്രിങ് ഫോർഡ് ഏരിയാ സീനിയർ സെക്കണ്ടറി സ്കൂൾ ടീച്ചർ, ഫിലഡൽഫിയ സിറോ മലബാർ ചർച്ച് ട്രസ്റ്റി, ഓർമാ ഇന്റർനാഷനൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ), ബോബി (മകൻ), റോബിൻ (മകൻ), ഡ്യൂബി (മകൾ), നോബിൾ (മകൻ). എമിലിൻ ( കൊച്ചു മകൾ), ഇമ്മാനുവേൽ (കൊച്ചു മകൻ). ലില്ലി ടീച്ചറിൻ്റെ അന്ത്യോപചാര ശുശ്രൂഷകളുടെ വിവരം പിന്നീട്.
കെ ജെ ലില്ലി ടീച്ചറിന്റെ വിയോഗത്തിൽ ഓർമാ ഇന്റർനാഷനൽ എക്സിക്യൂട്ടിവ് കമിറ്റി അനുശോചനം അറിയിച്ചു. ഓർമാ ഇന്റർനാഷനൽ പ്രസിഡന്റ് ജോർജ് നടവയൽ, ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫ്ഫയേഴ്സ് ചെയർ വിൻസന്റ് ഇമ്മാനുവേൽ, ലീഗൽ ഹെൽപ് ഡെസ്ക് ചെയർ ജോസഫ് കുന്നേൽ എന്നിവർ അനുശോചനയോഗത്തിൽ പറഞ്ഞു.
വാർത്ത ∙ പി. ഡി. ജോർജ് നടവയൽ