ADVERTISEMENT

ഫീനിക്സ് ∙ അരിസോനയിലെ സംഗീത പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘നവനീതം’  സംഗീത നിശ ഈ മാസം 19 ന്  വൈകിട്ട് 07:30 ന്  മേസ ആർട്സ് സെന്ററിൽ വച്ച് അരങ്ങേറും. അമേരിക്കയിലെ അറിയപ്പെടുന്ന മികച്ച വാദ്യോപകരണ കലാകാരന്മാർ  ലൈവായാണ് ഈ സംഗീത മാമാങ്കം അവതരിപ്പിക്കുന്നത്.  അരിസോന മലയാളിയായ അനുഗ്രഗീത കലാകാരൻ നവനീത് ഉണ്ണികൃഷ്ണൻ, നോർത്ത് അമേരിക്കയിലെ വിവിധ വേദികളിൽ തങ്ങളുടെ മികവ് തെളിയിച്ച സംഗീതാസ്വാദകരുടെ പ്രിയ ഗായകരായ ലക്ഷ്മി നായർ, മാളവിക ആനന്ദ് എന്നിവരും ഈ സംഗീത നിശയുടെ ഭാഗമാകും.

അരിസോനയിൽ ജനിച്ചു വളർന്ന സംഗീത ലോകത്തിനു മറ്റൊരു മുതൽകൂട്ടാകാവുന്ന ഭാവിയുടെ വാഗ്ദാനമായ അനുഗ്രഹീത യുവ ഗായകൻ കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയിലും നിരവധി വേദികളിൽ സംഗീത നിശ അവതരിപ്പിച്ചു ശ്രോതാക്കളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും അരിസോനയിൽ ആദ്യമായാണ് മുഴുനീള സംഗീതനിശ ലൈവ് വാദ്യമേളത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്.കലാക്ഷേത്ര യുഎസ്എയാണ് അരിസോനയിലെ സംഗീത പ്രേമികൾക്കായി ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സംഘടനയാണ് കലാക്ഷേത്ര യുഎസ്എ.

ഏകദേശം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ  സംഗീത നിശയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷയിലുള്ള ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  ഈ പരിപാടിയിൽ വാദ്യോപകരങ്ങൾ അവതരിപ്പിക്കുന്നത് വിജു ജേക്കബ് (കീബോർഡ്), ജോർജ് ദേവസ്സി (വയലിൻ), റോയ് (ഗിത്താർ), വിനോയ് ജോൺ (ബാസ്സ്), ലാൽജി (തബല), ജോയ് (ഡ്രം) എന്നിവരാണ്. ഈ പരിപാടിയുടെ ടിക്കറ്റുകൾ മേസ ആർട്സ് സെന്‍റർ വെബ്സൈറ്റിലൂടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പരിപാടിയുടെ ടിക്കറ്റിനും ദയവായി ബദ്ധപ്പെടുക 480-300-9189 / 480-246-7546.

English Summary:

January 19th, Friday “Navaneetham” Music Night in Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com