ADVERTISEMENT

പ്രസിഡന്‍റ് ബ്ലെസ്സൻ മണ്ണിലിന്‍റെ നേതൃത്വത്തിൽ ഡബ്യൂഎംസി ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി വിജയകരമായി സംഘടിപ്പിച്ചു. ടാമ്പ ഫ്‌ളോറിഡയിൽ കമ്മ്യൂണിറ്റി നേതാക്കൾ, ഡബ്യൂഎംസി അംഗങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖരുൾപ്പെടെ 250-ലധികം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഹോളിഡേ മിക്സർ ഇവന്‍റ് ഡബ്യൂഎംസി ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ് വൻ വിജയമായി ആഘോഷിച്ചത്.

ഡബ്യൂഎംസി ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മൊട്ടയ്ക്കൽ ഭദ്രദീപം തെളിയിച്ചു  ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.  ചാരിറ്റിയുടെയും കമ്മ്യൂണിറ്റി സർവീസിന്‍റെയും അടിസ്ഥാന മൂല്യങ്ങൾക്ക് ഡബ്യൂഎംസി നൽകുന്ന വലിയ പ്രാധാന്യത്തെ പ്രതിപാദിച്ചു തോമസ് മൊട്ടയ്ക്കൽ സംസാരിച്ചു. തകർപ്പൻ  പ്രകടനത്തോടെ സ്കൈവേ ബ്രിഡ്ജ് ബാൻഡ്  അവതരിപ്പിച്ച, ഹിന്ദി, മലയാളം, ഇംഗ്ലിഷ് സമന്വയിപിച്ച ഗാനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.

wmc-florida-prime-province-christmas-and-new-year-celebration

ലോജിസ്റ്റിക്സ്, മാനേജ്മെന്‍റ് മേഖലയിൽ പതിനഞ്ചിലധികം ഹൈസ്കൂൾ വോളന്‍റിയർമാർ തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു ഹോളിഡേ മിക്സർ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഹോളിഡേ മിക്സർ പ്രോഗ്രാമിൽ  ഡോ. ഷിബു സാമുവൽ (ഗ്ലോബൽ ജോയിന്‍റ് ട്രഷറർ), ഡോ തങ്കം അരവിന്ദ് (ഗ്ലോബൽ വി.പി, അമേരിക്ക), ജോമി ജോർജ്  (അറ്റ്ലാന്‍റ പ്രൊവിൻസ് പ്രസിഡന്‍റ് ) എന്നിവർ സജീവ സാന്നിധ്യമായിരുന്നു . വർണപ്പകിട്ടാർന്ന നീല, പച്ച, പർപ്പിൾ നിറങ്ങളിൽ വർണശബളമായ വസ്ത്രങ്ങളിലാണ്  അതിഥികൾ പ്രോഗ്രാമിൽ പങ്കെടുത്തത്.

wmc-florida-prime-province-christmas-and-new-year-celebration

മൂന്ന് തലമുറകളിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടുന്ന മയിൽ-തീം ഫാഷൻ ഷോ, ഇൻഡോ-അമേരിക്കൻ നൃത്ത സംഗീത പ്രകടനങ്ങൾ, മുതിർന്നവരെയും കുട്ടികളെയും ഉൾക്കൊള്ളിച്ച ഗെയിമുകൾ എന്നിവയായിരുന്നു എന്‍റർടൈൻമെന്‍റ് പരിപാടിയുടെ ഹൈലൈറ്സ് റാഫിൾ വിജയികൾക്കുള്ള സമ്മാന ഹാംപറുകൾ, മനോഹരമായ ഇറ്റാലിയൻ ഡിന്നർ സ്‌പ്രെഡ്, തകർപ്പൻ ഡിജെ ഡാൻസ് എന്നിവക്ക് ശേഷം ഡബ്യൂഎംസി ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ് ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടിക്ക് തിരശീല വീണു.

wmc-florida-prime-province-christmas-and-new-year-celebration

വൻ വിജയമായ ഹോളിഡേ മിക്സർ പരിപാടിക്ക് ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ്  ആതിഥേയത്വം വഹിച്ചതിലുള്ള അഭിമാനവും, പരിപാടിയുടെ വിജയത്തിന് നേതൃത്വം കൊടുത്ത എല്ലാവർക്കുമുള്ള നന്ദിയും പ്രകാശിപ്പിച്ചു പ്രസിഡന്‍റ് ബ്ലെസൻ മണ്ണിൽ സംസാരിച്ചു . നമ്മുടെ മലയാളി സമൂഹത്തെ ഒന്നിച്ചുകൊണ്ടുവരുന്ന ഇത്തരം പരിപാടികളുമായി ഡബ്യൂഎംസി ഇനിയും മുന്നോട്ടു വരുമെന്നും അദ്ദേഹം അറിയിച്ചു. ഡബ്ല്യുഎംസി ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ് ചാരിറ്റി ആൻഡ് ഡൊണേഷൻസ് ഹെഡ് ഡോ ആംബ്രോസ് സി, പതിനാറ് ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി സംരംഭങ്ങൾക്ക് സംഘടനാ നേതൃത്വം കൊടുത്ത് എടുത്തു പറഞ്ഞു. അമേരിക്ക റീജൻ ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്‍റ് ജിനേഷ് തമ്പി എന്നിവർ ഫ്‌ളോറിഡ പ്രൈം പ്രൊവിൻസ്  പ്രസിഡന്‍റ് ബ്ലെസൻ മണ്ണിലിന്‍റെ നേതൃത്വത്തിൽ  വിജയകരമായി ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചതിലുള്ള അഭിനന്ദനങ്ങൾ അറിയിച്ചു.

wmc-florida-prime-province-christmas-and-new-year-celebration
English Summary:

WMC Florida Prime Province Christmas and New Year Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com