ജോർജ് കുന്നത്ത് ജോസഫ് അന്തരിച്ചു
Mail This Article
ജേഴ്സി സിറ്റി (ന്യൂജഴ്‌സി) ∙ ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശിയായ ജോർജ് കെ. ജോസഫ് (70) അന്തരിച്ചു. കുന്നത്ത് വീട്ടിൽ പരേതരായ ജോസഫ് കുന്നത്തിന്‍റെയും എലിസബത്ത് കുന്നത്തിന്‍റെയും മകനാണ്. ഭാര്യ: ആനി ജോർജ് (നഴ്സ്– ജേഴ്സി സിറ്റി ഹൊബോക്കൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ) മകൾ: ആഷ്‌ളി ജോർജ് (പെൻസിൽവേനിയ സെന്‍റ് ലൂക്ക്സ് യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിൽ പീഡിയാട്രിക്സ് റസിഡന്‍റ്). മരുമകൻ: ആൽവിൻ ജോർജ് (കെമിക്കൽ എൻജിനീയർ –DSM – Firminech).
തൊടുപുഴ ന്യൂമാൻ കോളജിൽ നിന്ന് ഹിസ്റ്ററിയിൽ എംഎ , സെന്‍റ് സേവിയേഴ്സ് കോളജിൽ ലക്‌ചറർ ,പണിയ്ക്കൻകുടിയിലെ സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിൽ മത അധ്യാപകൻ, കട്ടപ്പനയിലെ സെന്‍റ് ജോൺസ് ആശുപത്രിയിൽ ഓഫിസ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. അമേരിക്കയിൽ എത്തിയശേഷം സിറോ മലബാർ കാത്തലിക്കാ സമൂഹത്തിൽ സജീവമാവുകയും നിരവധി തവണ പ്രസിഡന്‍റ് ആവുകയും ചെയ്തിട്ടുണ്ട്.
വേയ്ക്ക് സർവ്വീസ്: ഫെബ്രുവരി 2 വെള്ളി 5 മുതൽ 9 വരെ. പാറ്റേഴ്സൺ സെന്‍റ് ജോർജ് സിറോ മലബാർ കത്തോലിക്കാ പള്ളിയിൽ (408 Getty AVE). സംസ്ക്കാര ചടങ്ങുകൾ: 3 ശനി, 11 മണിക്ക് തുടങ്ങും. മൃതസംസ്കാരം 2 മണിക്ക്, ജേഴ്സി സിറ്റിയിലുള്ള ഹോളി ഫാമിലി സെമിത്തേരിയിൽ (823 West Side AVE).