ഹൂസ്റ്റൺ പെന്തക്കോസ് ഫെലൊഷിപ്പിന്റെ വാർഷിക കൺവൻഷനും പൊതുയോഗവും
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യകൂട്ടായ്മയാണ് ഹൂസ്റ്റൺ പെന്തെക്കോസ് ഫെലോഷിപ്പ്. ഇതിന്റെ വാർഷീക കൺവൻഷനും പൊതുയോഗങ്ങളും ഫെബ്രുവരി 23, 24, 25 എന്നീ ദിവസങ്ങളിൽ ഹൂസ്റ്റൺ ഐപിസി ഹെബ്രോനിൽ വച്ചു നടക്കും. 23–ാം തീയതി വെള്ളിയാഴ്ചയും 24 ശനിയാഴ്ച വൈകീട്ടു 7 മണിക്കും പൊതുയോഗങ്ങളും 25–ാം തീയതി ഞായറാഴ്ച 9 മണിയ്ക്കു പൊതുആരാധനയും ഉണ്ടായിരിക്കും. യുവജനങ്ങൾക്കായി പ്രത്യേകം മീറ്റിങ്ങുകൾ ഫെലൊഷിപ്പ് ഹാളിൽ വച്ചു നടക്കുന്നതാണ്. സഹോദരിമാരുടെ പ്രത്യേക സമ്മേളനം 24–ാം തീയതി ശനിയാഴ്ച 10.30 നു നടക്കുന്നതാണ്.
വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷകനായി കടന്നുവരുന്നത് ഡോ. തോസ്‌സൺ കെ. മാത്യൂ ആണ്. യുവജന മീറ്റിംഗുകളിലെ പ്രാസംഗികനായി വരുന്നത് പാസ്റ്റർ മൈക്കൾ മാത്യൂസ് ആണ്. യുവജന മീറ്റിംഗുകൾ ഇംഗ്ലീഷ് മീറ്റിംഗുകൾ ആയിരിക്കും. HYPF ന്റെ പ്രസിഡന്റ് ഡോ. ഡാനി ജോസഫ്, HWPF ന്റെ പ്രസിഡന്റ് ഡോ. ജോളി ജോസഫുമാണ്.
ഈ സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്നത്. പ്രസിഡന്റ് പാസ്റ്റർ സിബിൻ അലക്സ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ ഐസക്ക്, സെക്രട്ടറി പാസ്റ്റർ മാത്യു പൂമൂട്ടിൽ, ട്രഷറർ കെ. സി. ജേക്കബ്, വർഷിപ്പ് കോഡിനേറ്റർ പാസ്റ്റർ ബൈജു തോമസ്, മീഡിയ കോഡിനേറ്റർ സ്റ്റീഫൻ സാമൂവേൽ എന്നിവരാണ്. HPF കൊയർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും.
വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റൺ പാർക്ക്‌വേ, സൗത്ത് ഹൂസ്റ്റൺ ടെക്സസ്.
തൽസമയസംപ്രേക്ഷണം അഡോനായി മീഡിയ
(വാർത്ത ∙ ജോയി തുമ്പമൺ)