ഫൊക്കാന ഹൗസിങ് പ്രൊജക്ട് കഴക്കൂട്ടത്ത് നടപ്പിലാക്കി വരുന്ന വീടിന്റെ താക്കോൽ ദാനം നടത്തി
Mail This Article
ന്യൂയോർക്ക്/ തിരുവനന്തപുരം ∙ ഫൊക്കാന ഹൗസിങ് പ്രോജക്ട് കേരളത്തിലെ കഴക്കൂട്ടം നിയമസഭാമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന നിർധനകർക്ക് വീട് നിർമ്മിച്ച് നൽകുന്നപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നാലാമത്തെ വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 5 നു ഫൊക്കാനാ പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ നിർവഹിച്ചു. കഴക്കൂട്ടം ഞാണ്ടോർക്കോണം മേലേമുക്കിൽ സ്വദേശികളായ ഭിന്നശേഷിക്കാരനായ നൗഷാദും ഷീജയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിനു താക്കോൽ കൈമാറി.
ഫൊക്കാന നിർമിച്ചു നൽകുന്ന വീടുകളിൽ പണി നടന്നു വരുന്ന ബാക്കി 4 വീടുകളുടെ നിർമ്മാണം കഴിയാറായി അവയുടെ താക്കോൽദാനം വരും മാസങ്ങളിൽ നടത്താനകുമെന്ന് താക്കോൽ കൈമാറ്റചടങ്ങ് ഉൽഘാടനം ചെയ്ത കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫോക്കാനാ പ്രസിഡന്റ് എന്ന നിലയിൽ ചുരുങ്ങിയ കാലയളവിൽ ഇത്രയും വീടുകൾ വച്ചുകൊടുക്കാൻ സാധിച്ചതിൽ വളെരെ സന്തോഷം ഉണ്ടെന്നു ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു.
ഭവന നിർമ്മാണത്തിന് മുൻപിൽ നിന്നും ചുക്കാൻ പിടിച്ച അജി അമ്പാടി കഴക്കൂട്ടം, സി പിഎം ഏരിയ കമ്മിറ്റി മെമ്പറും Differently Abled Persons Welfare Federation (DAWF) തിരുവന്തപുരം ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറിയും ആണ്. താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ഫൊക്കാന നാഷനൽ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് മെമ്പർമാരുമായ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.