വാഷിങ്‌ടൻ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി നിറവിൽ
Mail This Article
വാഷിങ്‌ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്‌ടൻ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് സീകരണവും നൽകുന്നു. ഏപ്രിൽ 28ന് നടക്കുന്ന സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്‍റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും നടത്തപ്പെടും.
മാർത്തമറിയം സമാജം, മെൻസ് ഫോറം, എംജിഓസിസം, ബാല സമാജം എന്നീ ആത്മീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി ജീവ കാരുണ്യപ്രവർത്തങ്ങൾ വാഷിങ്‌ടൻ, മേരിലാൻഡ് ഏരിയകളിൽ നടത്തപ്പെടുന്നു. ഭവന രഹിതനായ വ്യക്തിക്ക് ജൂബിലിയുടെ ഭാഗമായി കേരളത്തിൽ ഭവനം നിർമിച്ച് നൽക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇടവക വികാരി ഫാ. കെ. ഓ. ചാക്കോയുടെ നേതൃത്വത്തിൽ ട്രസ്റ്റി സൂസൻ തോമസ്, സെക്രട്ടറി ആസ്വിൻ ജോൺ എന്നിവരെ കൂടാതെ ഐസക്ക് ജോൺ ജനറൽ കൺവീനറായും, നിർമ്മല തോമസ് ജോയിന്റ് കൺവീനർ, രാജൻ യോഹന്നാൻ സുവനീർ എഡിറ്റർ, അലക്സ് ജോൺ അസിറ്റന്റ് സുവനീർ എഡിറ്റർ, മത്തായി ചാക്കോ, മറിയ ചാക്കോ, മിനി ജോൺ, രാജൻ വർഗീസ് , ഈപ്പൻ വർഗീസ്, ജോർജ് പി. തോമസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തനം ആരംഭിച്ചു.