ഹണി ജോസഫ് ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധി സ്ഥാനാർഥിയായി മത്സരിക്കുന്നു
Mail This Article
ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി ഹണി ജോസഫ് മത്സരിക്കുന്നു. ഫൊക്കാന ഫ്ലോറിഡ കൺവെൻഷനിൽ മലയാളി മങ്ക മത്സരത്തിൽ വിജയിച്ച ഹണി ജോസഫ് നയാഗ്ര മലയാളി അസോസിയേഷന്‍റെ സജീവ പ്രവർത്തകയും, അസോസിയേഷന്‍റെ കല സംകാരിക രംഗത്ത് നിറസാനിധ്യവുമാണ്. കാനഡയിൽ എത്തുന്നതിനു മുൻപ് കോളേജ് തലത്തിലും ഇന്‍റർ കോളേജ് തലത്തിലും ഡാൻസ് മത്സരങ്ങളിലും പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. നര്‍ത്തകി, ഡാൻസ് കൊറിയോഗ്രാഫർ, പാട്ടുകാരി, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ കോളേജുകളിൽ തിളങ്ങിയതിന് ശേഷമാണ് കാനഡയിൽ എത്തുന്നത്.
ഫാർമസിയിൽ ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും കാനഡയിൽ കെമിക്കൽ ലബോറട്ടറി അനാലിസിസിൽ ഉപരിപഠനവും നടത്തുകയാണ് ഹണി ജോസഫ്. സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ സ്ഥാനാർഥിയായി മത്സരിക്കുന്ന ജോയി ചക്കപ്പൻ, എക്സി. പ്രസിഡന്‍റ് സ്ഥാനാർഥി പ്രവീൺ തോമസ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന, ജോയിന്‍റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷനൽ ജോയിന്‍റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷനൽ കമ്മിറ്റി മെംബേഴ്‌സായ സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിൾ, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യൻ, ജോർജി വർഗീസ്, സുദീപ് നായർ, സോമൻ സക്കറിയ, ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ജെർമി തോമസ് റീജിയണൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേൽ, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ, ബിജു ജോൺ എന്നിവർ ഹണി ജോസഫിന് വിജയാശംസകൾ നേർന്നു.