ADVERTISEMENT

വാഷിങ്‌ടൻ ∙ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ടെക്‌സസിൽ നിന്നും റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി സാമൂഹ്യ പ്രവർത്തകയും, സംരംഭകയുമായ ഫാൻസി മോൾ പള്ളാത്തു മഠം മത്സരിക്കുന്നു. പൂനെ എഎഫ്എംസി യിൽ നിന്ന് ബിഎസ്എൻ ബിരുദം നേടിയ ശേഷം എം ബി എ യും കരസ്ഥമാക്കി ആരോഗ്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച്, യു എ ബി യിൽ നിന്ന് ഓണററി ഡോക്ടറൽ ബിരുദം നേടുകയും ചെയ്തത് ഫാന്‍സിമോള്‍ പള്ളത്തുമഠത്തിന് മറ്റൊരു വഴിത്തിരിവായി.

അമേരിക്കയിലെത്തിയ ശേഷം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാൻസിമോൾ മൂന്ന് വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സി ഇ ഒ ആയും പ്രവർത്തിക്കുന്നു. ഇതിനു പുറമെ ഹെൽത്ത് കെയർ കമ്പനികൾക്കും ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുമായി കൺസൾട്ടിങ് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. നിലവിൽ ഫൊക്കാനയുടെ ദേശീയ വനിതാ ഫോറം വൈസ് ചെയർപേഴ്സനാണ്. 

അമേരിക്കയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ഫാൻസിമോൾ പള്ളാത്തുമഠത്തിന്‍റെ സാന്നിധ്യം തങ്ങളുടെ ടീം ലെഗസിക്കും ഫൊക്കാനയ്ക്കും ഏറെ ഗുണം നൽകുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡന്‍റ് സ്ഥാനാർത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാർഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാർഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാർഥി നിഷ എറിക്, നാഷനൽ കമ്മിറ്റി അംഗങ്ങൾ, റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളായ ബെൻ പോൾ, ലിന്‍റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
(വാർത്ത: ജോര്‍ജ് പണിക്കര്‍)

English Summary:

Fansimol Pallathumadam is Contesting for the Post of Fokana Regional Vice President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com