ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച ആൽവിൻ രാജന്‍റെ സംസ്കാരം നാളെ
Mail This Article
ഡാലസ് ∙ഡാലസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്‍റെ(31) പൊതുദർശനവും, സംസ്കാര ശുശ്രൂഷയും നാളെ രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ, ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ - വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാലസ് ശാരോൻ ഫെലോഷിപ്പ് സഭാ അംഗമായിരുന്നു. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്ന ആൽവിൻ, ജോലി കഴിഞ്ഞ് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ആരൻ ഏബ്രഹാം പരേതന്‍റെ ഏക സഹോദരൻ ആണ്.
Funeral Service: Friday, March 22, 2024, Starts at 9:30 am (Central time)
Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150
Burial: Friday, March 22, 2024, Starts at 1:00 pm (Central time)
New Hope Memorial Gardens, 500 US Highway 80 E, Sunnyvale, TX 7518