ADVERTISEMENT

ഡാലസ് ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തകയോഗം ഏപ്രിൽ 7 ന് വൈകിട്ട് 5:30-ന് ഗാർലൻഡിലുള്ള കിയ  ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ഡാലസ് ചാപ്റ്റർ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  ഒഐസിസി  നാഷനൽ ആൻഡ് സതേൺ റീജൻ കമ്മിറ്റി നേതാക്കളായ  ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ പങ്കെടുക്കും. കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്‍റ്  പ്രദീപ് അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു.

English Summary:

Overseas Indian Cultural Congress Dallas Chapter Meeting Sunday, April 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com