ഹൂസ്റ്റണിലെ കേരള ഹൗസിൽ തിരഞ്ഞെടുപ്പ് സംവാദം ഏപ്രിൽ 19 ന്
Mail This Article
ഹൂസ്റ്റൺ∙ ഇന്ത്യൻ പാർലമെന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററുമായി സഹകരിച്ച് 'അങ്കത്തട്ട് @ അമേരിക്ക' എന്ന പേരിൽ സംവാദം സംഘടിപ്പിക്കുന്നു. 'അങ്കത്തട്ട് @ അമേരിക്ക' പവേർഡ് ബൈ ഡ്രീം മോർഗേജ് ആൻഡ് റിയാലിറ്റി എന്ന പേരിലുള്ള ഈ സംവാദം ഇന്ന് ( ഏപ്രിൽ 19) വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടക്കും.
എൻഡിഎ, യുഡിഎഫ്, എൽഡിഎഫ് എന്നീ പ്രധാന രാഷ്ട്രീയ സഖ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വക്താക്കൾ ഈ സംവാദത്തിൽ പങ്കെടുക്കും. എൻഡിഎ - ഹരി ശിവരാമൻ, യുഡിഎഫ് - ജീമോൻ റാന്നി, എൽഡിഎഫ് - അരവിന്ദ് അശോക് എന്നിവരാണ് വക്താക്കൾ. രാഷ്ട്രീയ സംവാദത്തിനപ്പുറം, ഹൂസ്റ്റൺ ഏരിയയിലെ ഇന്ത്യൻ അമേരിക്കക്കാർക്കിടയിൽ സാംസ്കാരിക വിനിമയത്തിനും ഐക്യത്തിനും അവസരമൊരുക്കുന്ന ഒരു പരിപാടിയായിരിക്കും ഇത്.
1415 Packer Ln., Stafford, TX 77477 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന കേരളാ ഹൗസിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ മറ്റ് വിശദാംശങ്ങൾ മാഗ് വെബ്‌സൈറ്റിൽ ലഭ്യമാണ്.