ADVERTISEMENT

ന്യൂയോർക്ക് ∙  200-ലധികം ഭിന്നശേഷിക്കാർക്ക് സൗജന്യ കൃത്രിമ കാലുകൾ നൽകി 'ലൈഫ് ആൻഡ് ലിംബ്' നടത്തുന്ന പ്രവർത്തനം ശ്രദ്ധനേടുന്നു.  ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന ഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) സ്ഥാപിച്ചതാണ് 'ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം. 2013-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ നിന്നും കേരളത്തിനകത്തും പുറത്തുമുള്ള 400-ലധികം ഭിന്നശേഷിക്കാർ ഇപ്പോൾ സഹായം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഈ വർഷം ഡിസംബർ 14-ന് നടക്കുന്ന ചടങ്ങിൽ 100 പേർക്ക് കൂടി കൃത്രിമ കാലുകൾ നൽകാൻ സ്ഥാപനം പദ്ധതിയിടുന്നു.

life-and-limb-an-organization-to-provide-free-artificial-legs

ജീവിതത്തിന്‍റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്ന പ്രായത്തിൽ, പതിനേഴാം വയസ്സിൽ, വെട്ടിയാർ എന്ന ഗ്രാമത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോൺസൺ ശാമുവേൽ. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മൂത്ത സഹോദരൻ കുഞ്ഞുമോൻ ശാമുവേലിനോടൊപ്പം താമസിച്ച ജോൺസൺ മിനസോഡ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്വീൻസ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും നേടി. കഴിഞ്ഞ 44 വർഷങ്ങളായി ന്യൂയോർക്കിൽ താമസമാക്കിയെങ്കിലും ജന്മനാടുമായുള്ള വൈകാരിക ബന്ധം നിലനിർത്താൻ ജോൺസണും കുടുംബവും ഇടയ്ക്കിടെ കേരളം സന്ദർശിക്കാറുണ്ടായിരുന്നു.

life-and-limb-an-organization-to-provide-free-artificial-legs

2011-ൽ കുടുംബത്തോടൊപ്പം കേരളത്തിലെത്തിയ ജോൺസൺ നാട്ടിലൂടെയുള്ള യാത്രക്കിടെ ഒരു കാൽ നഷ്ടപ്പെട്ട് ചലനശേഷിയില്ലാത്ത ഒരു വ്യക്തിയെ കണ്ടുമുട്ടി. അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ആ മനുഷ്യന്‍റെ ദുരിതകഥ കേട്ട ജോൺസൺ ഏറെ ദുഃഖിതനായി. നാട്ടിലേക്ക് തിരികെ പോകുന്ന വിമാനയാത്രയിൽ, ഇത്തരം ദുരിതമനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി. പിന്നീട് വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയപ്പോൾ ജർമൻ കമ്പനിയായ ഓട്ടോബൂക്ക് അംഗവൈകല്യമുള്ളവർക്ക് കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി.

life-and-limb-an-organization-to-provide-free-artificial-legs

സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണം സ്വരൂപിച്ച് 17 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകിയാണ് 2014-ൽ ജോൺസൺ  ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 'ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നൽകിയ അദ്ദേഹം എല്ലാ വർഷവും പത്തു പേർക്കെങ്കിലും കൃത്രിമ കാലുകൾ നൽകണമെന്ന ലക്ഷ്യം മുന്നോട്ട് വെച്ചു. തന്‍റെയും ഭാര്യ ഷേർളിയുടെയും സമ്പാദ്യം ഉപയോഗിച്ച് അടുത്ത വർഷം പത്തു പേർക്ക് കൂടി സൗജന്യമായി കൃത്രിമ കാലുകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.

life-and-limb-an-organization-to-provide-free-artificial-legs

ഈ കാരുണ്യ പ്രവർത്തനത്തെ നേരിട്ട് മനസ്സിലാക്കിയ ജോൺസന്‍റെ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും 'ലൈഫ് ആൻഡ് ലിംബ്'-മായി സഹകരിക്കാൻ തുടങ്ങി. അവരുടെ പിന്തുണ കൂടി ലഭിച്ചതോടെ കൂടുതൽ ആളുകൾക്ക് കൃത്രിമ കാലുകൾ നൽകാൻ സ്ഥാപനത്തിന് സാധിച്ചു. സൗജന്യ കൃത്രിമ കാലുകൾ ലഭിക്കുമെന്ന് കേട്ടറിഞ്ഞ ധാരാളം ആളുകൾ സ്ഥാപനത്തെ സമീപിച്ചു. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥാപനത്തിന് സ്വന്തമായി സാമ്പത്തിക ശേഷി ഇല്ലാതിരുന്നതിനാൽ, 2018 മുതൽ 'ലൈഫ് ആൻഡ് ലിംബ്' പൊതുജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാൻ തുടങ്ങി. ഒരു കൃത്രിമ കാലിന് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരുന്നതിനാൽ, അമേരിക്കയിലെ സഹായ മനസ്സുള്ള ചില സുഹൃത്തുക്കൾ ഒന്നിലധികം കൃത്രിമ കാലുകൾ സ്പോൺസർ ചെയ്യാൻ മുന്നോട്ട് വന്നു.

life-and-limb-an-organization-to-provide-free-artificial-legs

'ലൈഫ് ആൻഡ് ലിംബി’ന്‍റെ പ്രവർത്തനങ്ങളിലും കൃത്രിമ കാലുകൾ നൽകുന്ന ചടങ്ങുകളിലും ഏതാനും വർഷങ്ങളായി പതിവായി പങ്കെടുക്കുന്ന ഫാദർ ഡേവിസ് ചിറമേലും, ലോകപ്രശസ്ത മന്ത്രികനും ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള തിരുവനന്തപുരത്തെ 'ഡിഫറന്‍റ് ആർട്സ് സെന്‍റർ' സ്ഥാപകനുമായ പ്രഫ. ഗോപിനാഥ് മുതുകാടും 'ലൈഫ് ആൻഡ് ലിംബി'ന് പ്രചോദനം നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ ലഭ്യമാകുന്ന സൗജന്യ കൃത്രിമ കാലുകൾക്കായി നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചു. 2024 ഡിസംബർ 14-ന് നടക്കുന്ന ഒരു ചടങ്ങിൽ അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് 115 കൃത്രിമ കാലുകൾ നൽകാൻ സ്ഥാപനം പദ്ധതിയിടുന്നു. ഈ 100 പേരിൽ 15 പേർക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു കൃത്രിമ കാലിന് ഏകദേശം 2,000 ഡോളർ ($2,000) ചിലവ് വരും. അതിനാൽ, 115 കാലുകൾ നൽകുന്നതിന് 230,000 ഡോളർ ($230,000) ആകെ ചെലവ് പ്രതീക്ഷിക്കുന്നു.

കൃത്രിമ കാലുകൾ ദീർഘകാല ഉപയോഗത്തിലൂടെ തേയ്മാനവും കേടുപാടുകളും സംഭവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ, അർഹതയുള്ളവർക്ക് അവ റിപ്പയർ ചെയ്ത് നൽകാൻ 'ലൈഫ് ആൻഡ് ലിംബ്' ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാലുകൾ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ വച്ച കുട്ടികൾ വളരുന്നതിനനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള കാലുകൾ നൽകേണ്ടതും അത്യാവശ്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, 2023 നവംബർ 14-ന് മാവേലിക്കര വെട്ടിയാറിൽ ജോൺസൺ സ്വന്തമായി നൽകിയ സ്ഥലത്ത് 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിന്‍റെ മേൽനോട്ടത്തിൽ ഒരു പ്രോസ്തെറ്റിക്സ് ക്ലിനിക്ക് സ്ഥാപിക്കുകയും പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൃത്രിമ കാലുകളുടെ റിപ്പയറിങ്ങിനും അവയുടെ ഭാഗങ്ങൾക്കും ധനസഹായം ആവശ്യമാണെങ്കിലും, ഈ സേവനവും സ്ഥാപനം സൗജന്യമായി നൽകുന്നു.

'ലൈഫ് ആൻഡ് ലിംബി'ന്‍റെ പ്രവർത്തന രീതികളെക്കുറിച്ചും കൃത്രിമ കാലുകൾ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും അറിയാൻ താല്പര്യമുള്ളവർക്ക് ബോധവൽക്കരണം നടത്തുന്നതിനായി ഒരു ഡിന്നർ നൈറ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപകനായ ജോൺസൺ ശാമുവേലിന്‍റെ നേതൃത്വത്തിൽ ന്യൂയോർക്ക് ലോങ് ഐലൻഡിലെ സമീപ പ്രദേശത്തെ 15 സാമൂഹിക-രാഷ്ട്രീയ-സംഘടനാ നേതാക്കളെ ഉൾപ്പെടുത്തി ഒരു സംഘടനാ സമിതി (Organizing Committee) കഴിഞ്ഞ ദിവസം രൂപീകരിച്ചു. ഈ സമിതിയിൽ 'ലൈഫ് ആൻഡ് ലിംബ്' സ്ഥാപകൻ ജോൺസൺ ശാമുവേൽ, സെനറ്റർ കെവിൻ തോമസിന്‍റെ അഡ്വൈസറി കമ്മറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ, മാധ്യമ പ്രവർത്തകനും ലോങ് ഐലൻസ് മാർത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസ്സോ കൗണ്ടി പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് (ജീമോൻ), വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് മുൻ സെക്രട്ടറി ജെയിൻ ജോർജ്, ഹെഡ്ജ് ബ്രോക്കറേജ് ഉടമ സജി എബ്രഹാം, ഫൊക്കാന മുൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളീ കൗൺസിൽ കമ്മറ്റി അംഗം അജിത് കുമാർ, ബ്ലൂ ഓഷൻ സൊല്യൂഷൻസ് ഫിനാൻഷ്യൽ അഡ്വൈസർ സാബു ലൂക്കോസ്, എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു, മോട്ടിവേഷണൽ സ്പീക്കർ ഡോ. ബേബി സാം ശാമുവേൽ, പ്രവാസി ചാനൽ സി.ഇ.ഓ. സുനിൽ ട്രൈസ്റ്റാർ, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തോമസ്, ഫൊക്കാനാ ട്രഷറർ ബിജു കൊട്ടാരക്കര, സാമൂഹിക പ്രവർത്തക ഡോ. ഷെറിൻ എബ്രഹാം എന്നിവർ ഉൾപ്പെടുന്നു.

സംഘടനാ ഭാരവാഹികളും സെനറ്റർമാരും ചേർന്ന് ഓഗസ്റ്റ് 4ന്  വൈകിട്ട് 6 മണിക്ക് ബെത്‌പേജിലെ ദി സ്റ്റെർലിങ് ബാങ്ക്വറ്റ്സ് ഹാളിലാണ് (The Sterling Banquets, 345 Hicksville Road, Bethpage, NY 11714)  ഡിന്നർ മീറ്റിങ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ കാലുകൾ നഷ്ടപ്പെട്ടവരും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ചില വ്യക്തികൾ ഈ ഡിന്നർ മീറ്റിങ്ങിൽ തങ്ങളുടെ ജീവിതാനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജീവിതത്തിൽ ഇത്തരം ദുരിതങ്ങൾ അനുഭവിക്കാത്തവർക്ക് മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും ദൈവം നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും ഈ അവസരം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

ഡിന്നർ മീറ്റിങ്  സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു. (1) Ajith Abraham (Kochuz)  -  516-225-2814   (2) Biju Chacko – 516-996-4611  (3)  Mathewkutty Easow – 516-455-8596  (4) Thomas M. George (Geemon) – 516-288-9027   (5) Jain George – 516-225-7284   (6) Saji Abraham (Hedge) – 516-606-3268  (7)   Paul Karukappillil – 845-553-5671 (8) Ajith Kumar – 516-430-8564  (9) Sabu Lukose – 516-902-4300  (10) Dr. Thomas P Mathew – 516-395 – 8523  (11)  Dr. Baby Sam Samuel - 347-882-8281 (12)  Sunil TriStar – 917-662-1122  (13) Koshy O Thomas – 347-867-1200  (14) Biju Kottarakkara – 516-445-1873  (15)  Dr. Sherin Abraham – 516-312-5849   (16) Johnson Samuel (Reji) – 646-996-1692.   Website: www.lifeandlimbs.org 

English Summary:

Life and Limb, an organization to provide free artificial legs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com