സൂസൻ ഫിലിപ്പിന്‍റെ സംസ്കാരം ഈ മാസം 24ന്
Mail This Article
ന്യൂജഴ്‌സി ∙ ന്യൂജഴ്‌സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ (ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്‍റെ (81), സംസ്കാരം ബുധനാഴ്ച നടക്കും. സൂസമ്മ ന്യൂജഴ്‌സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത്, റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സൂസൻ കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. പിതാവ്: പി. പി. നൈനാൻ, മാതാവ്: അന്നമ്മ നൈനാൻ. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജന്‍റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജനൽ ട്രഷറാറും ആയിരുന്ന ഫിലിപ്പ് മാരേട്ടിന്‍റെ സഹോദരിയാണ് സൂസമ്മ.
പൊതുദർശനം: നാളെ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജഴ്‌സി മാർത്തോമ്മാ ചർച്ച്, റാൻഡോൾഫിൽ. ഏപ്രിൽ 24 ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 12 വരെ ന്യൂജഴ്‌സി മാർത്തോമ്മാ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം, പൊതുദർശനവും, അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതായിരിക്കും. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ്. മരുമകൾ: അനിതാ ഫിലിപ്പ്. കൊച്ചുമക്കള്‍: ഏവ, ലൈലാ, സേറാ. സഹോദരങ്ങള്‍: സണ്ണിക്കുട്ടി, കുഞ്ഞുമോൾ, സാലി, അമ്മിണികുട്ടി, സോജൻ, ഫിലിപ്പ്, ഉഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മരേട്ട്: 973 715 4205.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കുക:
∙ Wake service: https://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ
∙ Burial Service: https://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i
(വാർത്ത: നൈനാൻ ഫിലിപ്പ്)