ADVERTISEMENT

ന്യൂയോർക്ക്∙ 1985-ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക്കൻ ഗ്ലോബ് ട്രോട്ടിങ് അസോസിയേറ്റഡ് പ്രസ് ലേഖകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു. 1993-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട "ഡൻ ഓഫ് ലയൺസ്" എന്ന  ഓർമ്മക്കുറിപ്പിൽ, ഭീകരവാദികൾ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കുന്നതുമായ വിവരങ്ങൾ ടെറി ആൻഡേഴ്സൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡേഴ്സൺ ഞായറാഴ്ച ന്യൂയോർക്കിലെ ഗ്രീൻവുഡിലെ വീട്ടിലാണ് അന്തരിച്ചത് എന്ന് മകൾ സുലോമി ആൻഡേഴ്സൺ അറിയിച്ചു. അടുത്തിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലമാണ് ആൻഡേഴ്സൺ മരിച്ചതെന്നും  മകൾ കൂട്ടിച്ചേർത്തു.

‘‘റിപ്പോർട്ടിങ്ങിലും  പത്രപ്രവർത്തനത്തിലും ടെറി ആൻഡേഴ്സൺ ദൃഢനിശ്ചയം പുലർത്തിയിരുന്നു. ബന്ദിയാക്കപ്പെട്ട വർഷങ്ങളിലും അദ്ദേഹം അസാമാന്യമായ ധീരതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു.  പ്രവർത്തനത്തിന്‍റെ ഫലമായി അദ്ദേഹവും കുടുംബവും നടത്തിയ ത്യാഗങ്ങളെ ഞങ്ങൾ അഗാധമായി ബഹുമാനിക്കുന്നു,’’ എപിയുടെ സീനിയർ വൈസ് പ്രസിഡന്‍റും എക്സിക്യൂട്ടീവ് എഡിറ്ററുമായ ജൂലി പേസ് പറഞ്ഞു.

English Summary:

Terry Anderson, AP Reporter Held Captive for Years, Dies at 76

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com