ADVERTISEMENT

ടെക്സസ്∙ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ടെക്സസ് പ്രതിനിധിയുടെ ഓഫിസ് ആക്രമിച്ചു. യുഎസിലെ പ്രശസ്ത സർവകലാശാലകളായ പ്രിൻസ്റ്റൺ, ഡ്യൂക്ക്, ജോർജ് ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി എത്തിയവരാണ് ടെക്സസിൽനിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി ജോൺ കാർട്ടറുടെ ഓഫിസ് ആക്രമിച്ചത്. ഓഫിസിലെ ചുവരുകളിൽ ചുവന്ന പെയിന്‍റ് ഉപയോഗിച്ച് 'ഫ്രീ ഗാസ' എന്ന് വരച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്.

എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ കാർട്ടർ  ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നും ഉത്തരവാദികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ ഉയരുന്ന ഭീഷണികൾക്ക് വഴങ്ങില്ലെന്നും കാർട്ടർ വ്യക്തമാക്കി.

English Summary:

Anti-Israel Activists Vandalize the Office of a Texas Republican Representative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com