ADVERTISEMENT

ഫിലാഡൽഫിയ ∙ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി. ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എബിസി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രവർത്തനോൽഘാടനത്തോടനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.

ipcna-philadelphia-chapter-community-award
ജോ ചെറിയാൻ, ജാർഡ് സോളമൻ.

ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ജോ ചെറിയാൻ ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തങ്ങളിൽ എന്നും അഭ്യുദയകാംഷിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണെന്നു ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ പരിചയപ്പെടുത്തൽ സന്ദേശത്തിൽ പ്രസ്താവിച്ചു.

ipcna-philadelphia-chapter-community-award

ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി. നെല്ലിക്കാല, ജോയ്ന്റ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു

ipcna-philadelphia-chapter-community-award
വിൻസെന്റ് ഇമ്മാനുവൽ.
ipcna-philadelphia-chapter-community-award
ചടങ്ങിൽ പങ്കെടുത്തവർ.

ഐപിസിഎൻഎ നാഷനൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസെന്റിറ്റീവ് ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ, അലക്സ് തോമസ്, സുധാ കർത്ത, ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ചാനൽ 24 റിപ്പോർട്ടറും ആയ മധു കൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റെവ ഫിലിപ്സ് മോടയിൽ, മാപ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂഎംസി പ്രസിഡന്റ് റെനി ജോസഫ്, ഐപിസിഎൻഎ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

(വാർത്ത: സുമോദ് തോമസ് നെല്ലിക്കാല)

English Summary:

IPCNA Philadelphia Chapter Community Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com