കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം സംഘടിപ്പിച്ചു
Mail This Article
×
ഗാർലൻഡ് (ഡാലസ്)∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിച്ചു . ഏപ്രിൽ 27 ന് രാവിലെ 10:30 ന് ആരംഭിച്ച പരിപാടികളിൽ ഡോ. അജി ആര്യൻകാട്ട് ‘‘തൈറോയ്ഡ് ഡിസീസ്’’ എന്ന വിഷയത്തെക്കുറിച്ചും ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) ‘‘ഡിപ്രഷൻ ആൻഡ് ഏജിങ്’’ എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തി.
അംഗങ്ങളുടെ സംശയങ്ങൾക്ക് പ്രഭാഷകർ സമഗ്രമായ മറുപടി നൽകി. ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ നിന്നുള്ള നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും "മധുരമോ മാധുര്യമോ" എന്ന് നാമകരണം ചെയ്ത ഈ പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ്, ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
English Summary:
Kerala Association of Dallas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.