ADVERTISEMENT

കണക്ടികട്ട് ∙ കണക്ടികട്ട് മലയാളി അസോസിയേഷൻ,  അംഗങ്ങളുടെയും മറ്റ്  സാമൂഹിക സംഘടനകളുടേയും സഹകരണത്തോടെ ക്ലോത്തിങ് ഡ്രൈവ് നടത്തുന്നു. വീടുകളിലെ ഉപയോഗിക്കാത്ത കോട്ടുകൾ മറ്റ് വസ്ത്രങ്ങൾ എന്നിവ സംഭരിച്ച് അത് വേണ്ടവർക്ക്  എത്തിച്ചു കൊടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ഡ്രൈ ക്ലീൻ ചെയ്ത ക്ലീൻ ആയ വസ്ത്രങ്ങൾ മാത്രമേ ശേഖരിക്കുകയുള്ളു. ജൂൺ 2ന് രാവിലെ 11 മണിമുതൽ വൈകിട്ട് 8 മണി വരെ Utsav  ഇന്ത്യൻ ക്യൂസിയിൻ, 575 Talcottville Rd, Vermon, CT എന്ന വിലാസത്തിൽ ഡ്രോപ്പ് ചെയ്യാവുന്നതാണ്.

പ്രസിഡന്റ് ജോസഫ് തങ്കച്ചന്റെ നേതൃത്വത്തിൽ ആണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്.കഴിഞ്ഞ വർഷം  നാട്ടിൽ കാൻസർ രോഗികൾക്ക് ധനസഹായവും, വീട് വയ്ക്കാൻ സഹായവും നൽകി അസോസിയേഷൻ മാതൃക കാട്ടിയിരുന്നു. നിർധനരെ സഹായിക്കാൻ അസോസിയേഷൻ അംഗങ്ങൾ  തുടർന്നും സഹായിക്കണമെന്ന് പ്രസിഡന്റ് ജോസഫ് തങ്കച്ചൻ , സെക്രട്ടറി നിതിൻ ജോൺ  ട്രഷർ  ബിനോയി ജോസഫ്  എന്നിവർ  അഭ്യർഥിച്ചു.
(വാർത്ത ∙ നിതിൻ ജോൺ)

English Summary:

Connecticut Malayalee Association Organising Clothing Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com